കൊച്ചി:ആതുരാലയത്തിന്റെ കാട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .കഴുത്തറപ്പൻ കച്ചവട
കണ്ണുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ പാവപ്പെട്ട നിരവധി രോഗികളാണ് ദിവസവും കണ്ണീര്‍വാര്‍ക്കുന്നത്. അമിതമായ ചികിത്സാ ചെലവ് മുഖമുദ്രയാക്കി കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞൂറ്റ ആശുപത്രികള്‍ മൃതദേഹത്തെ പോലും വെറുതെ വിടുന്നില്ല. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ആശുപത്രിയിലെത്തിച്ച മൃതദേഹത്തെ ചികിത്സിച്ചും സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുകയാണ്. കൊച്ചിയിലെ റിനൈ മെഡിസിറ്റിയാണ് ഈ കൊടുക്രൂരത ചെയ്തത്.ഈ മാസം ഇരുപത്തിയെട്ടിന് (തിങ്കള്‍) മരിച്ച മുപ്പത്തിമൂന്നുകാരനായ പാലാരിവട്ടം സ്വദേശി ചമ്മിണിക്കോടത്ത് ജോബിയുടെ മൃതദേഹത്തിലാണ് ആശുപത്രി അധികൃതര്‍ ചികിത്സ നടത്തിയതെന്ന വെളിപ്പെടുത്തലുകളും തെളിവുകളും പുറത്ത് വരുന്നത്.
രാവിലെ ആശുപത്രിയിലെത്തിച്ച മൃതദേഹത്തില്‍ സിപിആര്‍ അടക്കമുള്ള അടിയന്തിര ചികിത്സ നല്‍കിയതായി ആശുപത്രി രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാല് മണിയോടെ പോസ്റ്റ്മാര്‍ട്ടം ടേബിളില്‍ എത്തിച്ച മൃതദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടിട്ട് 12 മുതല്‍ 18 മണിക്കൂര്‍ വരെ പിന്നിട്ടെന്നാണ് കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് ഫോറന്‍സിക് സര്‍ജ്ജനും പൊലീസ് സര്‍ജ്ജനുമായ ഡോ ഹിതേഷ് ശങ്കര്‍ വെളിപ്പെടുത്തുന്നത്മരിച്ച് രണ്ട് മുതല്‍ നാല് മണിക്കൂറിന് ശേഷം മൃതദേഹത്തിന്റെ പേശികള്‍ ദൃഢമാകുന്ന മൃത്യുജകാഠിന്യം( റിഗര്‍ മോട്ടീസ്) എന്ന അവസ്ഥയിലെത്തിയ ശേഷമാണ് റിനൈ മെഡിസിറ്റിയില്‍ എത്തിച്ചത്. എന്നാല്‍ മരിച്ചിട്ടില്ലെന്ന വ്യാജേന റിനൈ മെഡിസിറ്റി അധികൃതര്‍ മൃതദേഹത്തിന്റെ കൈയില്‍ നീഡില്‍ ഇട്ടു, സിപിആര്‍ നല്‍കി ഡോ ഹിതേഷ് ശങ്കര്‍ വെളിപ്പെടുത്തിയതായി നാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.
പള്‍സ് ചെക്ക് ചെയ്താലോ, ഇസിജി എടുക്കേണ്ട പോലും ആവശ്യമില്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍. പിന്നെയെങ്കിനാണ് റിനൈ മെഡിസിറ്റി ബന്ധുക്കളെ കബളിപ്പിച്ചതെന്നും ഫോറന്‍സിക് സര്‍ജ്ജര്‍ ചോദിക്കുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ജോബിയെ ബെഡില്‍ മരിച്ച് കിടക്കുന്നതായി വീട്ടുകാര്‍ കാണുന്നത്. വളരെപ്പെട്ടന്ന് തന്നെ ഏറ്റവും അടുത്തുള്ള പാലാരിവട്ടത്തെ റിനൈ മെഡിസിറ്റിയില്‍ എത്തിച്ചു.
എന്നാല്‍ മണിക്കൂര്‍ രണ്ട് കഴിഞ്ഞാണ് ജോബിയുടെ മരണവിവരം ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനിടയില്‍ 1121 രൂപയുടെ സാധനങ്ങള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങിപ്പിച്ചു. 12.15 നാണ് ഫാര്‍മസിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിപ്പിച്ചതെന്ന് ഫാര്‍മസി ബില്ലിലെ സമയം വ്യക്തമാക്കുന്നു. രോഗി റിഗര്‍ മോര്‍ട്ടിസ് അവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ സിപിആര്‍ നല്‍കിയെന്നും റിനൈ മെഡിസിറ്റിയുടെ ഡെത്ത് സമ്മറിയില്‍ വ്യക്തമാക്കുന്നു. 9.25 ക്ലിനിക്കലി മരണം സംഭവിച്ചെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗി മരിച്ച് മണിക്കൂറുകള്‍ പിന്നിട്ട ശേഷം എന്തിനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സിപിആര്‍ നല്‍കിയതെന്നാണ് ഡോ ഹിതേഷ് ശങ്കറിന്റെ ചോദ്യം. കൊച്ചിയിലെ പല സ്വാകാര്യ ആശുപത്രികളും ഇത്തരത്തില്‍ ചികിത്സാ കൊള്ള തുടരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
The post മൃതദേഹത്തെ പോലും വെറുതെ വിടാത്ത ആശുപത്രികള്‍ !..മൃതദേഹത്തെ ചികിത്സിച്ച് കൊച്ചി റിനൈ മെഡിസിറ്റിയുടെ കൊള്ള appeared first on Daily Indian Herald.