തിരുവനന്തപുരം: മഞ്ജുവാര്യരെ പലര്‍ക്കും ശ്രീകുമാര്‍ കഴ്ച്ചവക്കുന്നതായി ദീലീപ് ആരോപിച്ചിരുന്നതായി ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. ശ്രീകുമാര്‍ തന്റെ കുടുംബം തകര്‍ക്കുന്നുവെന്ന് ദിലീപ് തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ബഷീര്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യര്‍ ശ്രീകുമാറുമായി സഹകരിച്ച് ജോലി ചെയ്യുന്നത്. അത് അവരുടെ ജോലി സംബന്ധമായ കാര്യം മാത്രമാണ്.ദിലീപ് കുറ്റം ചെയ്തെന്ന ബോധ്യം കോടതിക്കുണ്ട്. അപ്പുണ്ണിയെയും നാദിർഷയെയും ചോദ്യം ചെയ്തിരുന്നു. അവരെല്ലാം സത്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇവരെയൊന്നും പ്രതികളാക്കാത്തത്. ദിലീപിനെ പോലും പൊലീസ് മുറയിൽ ചോദ്യം ചെയ്യേണ്ടി വന്നെന്നാണ് കേട്ടത്.ദിലീപ് കുറ്റക്കാരനാണെന്നാണ് അമ്മ സംഘടന പോലും വിശ്വസിക്കുന്നതെന്ന് ലിബർട്ടി പ്രതികരണം.ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ അമ്മ സംഘടനയ്ക്ക് ദിലീപിനെ അനുകൂലിച്ച് ഒരു പ്രമേയം പാസാക്കാമായിരുന്നു. അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്നതും ഉറപ്പാണ്. അവർക്ക് തന്നെ അറിയാം ദിലീപ് ആണ് ഇത് ചെയ്തിരിക്കുന്നതെന്ന്.’–ലിബർട്ടി ബഷീർ പറഞ്ഞു.
ബി സന്ധ്യയെന്ന് ഓഫീസറെ അഴിഞ്ഞാടാൻ മുഖ്യമന്ത്രി സമ്മതിക്കുമോ? ഒരിക്കലുമില്ല. ഇവിടെ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാർ അങ്ങനെ ഇടതുപക്ഷചിന്താഗതിക്കാർ സിനിമാമേഖലയിലുണ്ട്. അവർക്കെല്ലാം സർക്കാരിനെ സ്വാധീനം ചെലുത്താൻ കഴിയും. അങ്ങനെ ഉളളപ്പോൾ എങ്ങനെയാണ് ദിലീപിനെ കുടുക്കാൻ ഞാൻ പ്രതികാരം ചെയ്യുന്നുവെന്ന് പറയുന്നത്.
ദിലീപൊക്കെ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഈ മേഖലയിലെ സാന്നിധ്യമാണ് ശ്രീകുമാര്‍. രാജ്യത്തെ തന്നെ വലിയ കലാകാരന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തി. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന് ഇന്‍ഡസ്ട്രിയിലേക്ക് ഒരു പുനര്‍ ജനമം നല്‍കിയത് ശ്രീകുമാറാണ്. ഈ ബന്ധത്തെ ദിലീപ് വ്യാഖ്യാനിക്കുന്നത് ശ്രീകുമാര്‍ പലര്‍ക്കും മഞ്ജുവിനെ കാഴ്ച്ചവയ്ക്കുന്നുവെന്നാണ്. ഇത് ദിലീപ് തന്നോട് പലപ്പോഴും നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതായി മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.ഞാനും ബി സന്ധ്യയും ഗുഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ അനുയായികൾ പറയുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ദിലീപ് എന്നോട് പറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയാം. അതുകൊണ്ടാണ് ഈ കുറ്റം ദിലീപ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്നത്. ദിലീപ് എന്നോട് പറഞ്ഞ കാര്യങ്ങൾ ചാനലിൽ കൂടി വിളിച്ച് പറയാൻ സാധിക്കുന്നതല്ല. കുടുംബത്തിൽപിറന്നവർക്ക് അത് പറയാൻ കഴിയില്ല.’– ലിബർട്ടി ബഷീർ പറഞ്ഞു.
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന്‍ ശ്രീകുമാറായിരുന്നു. ഗൂഢാലോചനയെന്നൊക്കെ കോടതിയില്‍ വെറുതെ പറഞ്ഞതല്ലാതെ അതുകൊണ്ട് വല്ല ഗുണവും ഉണ്ടായോ എന്നും അദ്ദേഹം ചോദിക്കുന്നു. മഞ്ജുവിനെ നായികയാക്കി ശ്രീകുമാര്‍ നിര്‍മ്മാണം ചെയ്ത് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധായകനായ ഈ ചിത്രം തന്നെ ഉപയോഗിച്ചാണ് ദിലീപ് മുടക്കിച്ചതെന്നും ബഷീര്‍ പറയുന്നു. മഞജുവിനോട് എനിക്ക് വ്യക്തിപരമായ ബന്ധംവും സ്വാധീനവും ഉപയോഗിച്ചാണ് ഈ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിച്ചത്. പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടെന്നും ഇതില്‍ നിന്നും പിന്മാറാണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷവും മഞ്ജു വാര്യരുടെ കാര്യങ്ങളില്‍ ദിലീപ് ഇടപെട്ടുവെന്നും ഇതിന്റെ ആവശ്യമെന്തായിരുന്നുവെന്നും ബഷീര്‍ ചോദിക്കുന്നു.
ദീലീപിന്റെ ഉദ്ദേശം മഞ്ജുവിനേയും കാവ്യയേയും ഒരുമിച്ച് കൊണ്ട് പോവുക എന്നതായിരുന്നു. മഞ്ജുവിനെ ഭാര്യയായും കാവ്യയെ ചിന്നവീടായും ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ മഞ്ജു വാര്യര്‍ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറയുന്നു.ദിലീപിന് താനുമായും ശ്രീകുമാറുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സംഘടന തകര്‍ക്കുന്നതിലുള്‍പ്പടെ കാര്യങ്ങളെത്തിയപ്പോഴാണ് ബന്ധം വഷളായതെന്നും ബഷീര്‍ പറയുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മനുഷ്യനാണ് ദിലീപ് എന്നതില്‍ തര്‍ക്കമില്ലെന്നും. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളും ഫോണുമെല്ലാം ദിലീപിന്റെ കൈവശമുണ്ടെന്നും എന്നെങ്കിലും പുറത്ത് വന്നാല്‍ ദിലീപ് ഉറപ്പായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും പകപോക്കുമെന്നും ബഷീര്‍ പറയുന്നു.
The post മഞ്ജുവാര്യരെ പലര്‍ക്കും ശ്രീകുമാര്‍ കഴ്ച്ചവക്കുന്നതായി ദീലീപ് ആരോപിച്ചു ! മഞ്ജുവിനെ ഉപേക്ഷിക്കാതെ കാവ്യയെ ചിന്ന വീടാക്കി.വിവാഹമോചനത്തിനുശേഷവും മഞ്ജുവാര്യരുടെ കാര്യത്തില്‍ ദിലീപ് ഇടപെട്ടു- ലിബര്‍ട്ടി ബഷീർ appeared first on Daily Indian Herald.