കഴിഞ്ഞ ദിവസം കോഴിക്കോട്ട് മഞ്ജു വാര്യര്‍ വന്നപ്പോള്‍ ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്തിനാണ് കരയുന്നത് എന്ന മഞ്ജുവിന്റെ ചോദ്യത്തിനു സന്തോഷം കൊണ്ടാണെന്നായിരുന്നു അവരുടെ മറുപടി. തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആരാധിക ആരാണ് എന്നറിയാതെ മഞ്ജു പോയെങ്കിലും ക്യാമറകണ്ണുകള്‍ അവരേ പിന്തുടര്‍ന്നു. അത് ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗം ആയിരുന്നു.
ഏഴാം ക്ലാസില്‍ കോഴിക്കോട് നിലയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അവര്‍ 65 വര്‍ഷത്തോളം ആകാശവാണിയില്‍ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്നു നായകനായി അഭിനയിച്ചതു കെ പി ഉമ്മറും.സത്യനും രാമു കാര്യട്ടും നേരിട്ടെത്തി സിനിമയിലേയ്ക്കു ക്ഷണിച്ചിരുന്നു എങ്കിലും കളിയാക്കലുകളെ ഭയന്ന് ഇവര്‍ അഭിനയിക്കാന്‍ പോയില്ല. പാട്ടിനേയും സിനിമയേയും സ്നേഹിച്ച് ഇന്നും ഇവര്‍ കോഴിക്കോട്ട് ഒറ്റമുറി വീട്ടില്‍ കഴിയുകയാണ്.
The post മഞ്ജുവാര്യരെ കെട്ടിപിടിച്ചു കരഞ്ഞ ആ മുത്തശ്ശി… സത്യന്‍ വരെ നായികയാക്കാന്‍ കൊതിച്ച സുന്ദരി ആരാണ്? appeared first on Daily Indian Herald.