നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 25 ന് ഹൈക്കോടതി വിധി പറയും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് കോടതി ഓഗസ്റ്റ് 29 ന് മാത്രമേ വിധി പറയുകയുള്ളൂ.
അഡ്വ ബി പാമന്‍ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് വിധി വീണ്ടും വൈകും എന്ന വിവരം പുറത്ത് വരുന്നത്.
ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്. ആരാധകരുടെ വേദനയും അമര്‍ഷവും പ്രതിഷേധവും എല്ലാം അണപൊട്ടിയൊഴുകുകയാണ്.
ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്.
ദിലീപിന് ജാമ്യം കിട്ടും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശക്തമാണ്.
മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതില്‍ എന്തൊക്കെ തെളിവുകള്‍ ഉണ്ട് എന്നത് സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകന് പോലും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപ് ഓണ്‍ലൈനില്‍ കോടതി വിധി നീട്ടിയ വാര്‍ത്തയ്ക്ക് താഴെ ഒരുപാട് കമന്‍റെുകളാണ് ഉള്ളത്.
The post ദിലീപിന്‍റെ ജാമ്യം; ദീലീപ് ഓണ്‍ലൈനിൽ പൊട്ടിക്കരച്ചിൽ, പ്രാര്‍ത്ഥന appeared first on Daily Indian Herald.