നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്.
സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. ഓണത്തിന് ദിലീപിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ പറ്റുമോ എന്ന കാര്യമാണ് ഇപ്പോള്‍ സംശയം.
ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതി നടപടിയെ ഇത് ഒരു തരത്തിലും ബാധിക്കില്ല.
ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ ദിലീപിന് പുറത്തിറങ്ങാനാവും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കീഴ്‌ക്കോടതി ഉത്തരവിനെ മറികടക്കുന്നതാവും ആ വിധി.
ദിലീപിന്റെ ജാമ്യ ഹര്‍ജിയെ അതി ശക്തമായാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം.
ശക്തമായ വാദങ്ങള്‍ തന്നെ ആണ് പ്രതിഭാഗവും ഉന്നയിക്കുന്നത്. അഡ്വ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.
നേരത്തെ അങ്കമാലി കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ആദ്യം ജാമ്യം നിഷേധിച്ച ജഡ്ജി തന്നെയാണ് ഇത്തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.
The post ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി appeared first on Daily Indian Herald.