Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഈജിപ്തില്‍ നിന്ന് വീട്ടമ്മയ്ക്ക് വിദേശത്ത് നിന്ന് മത ഗ്രന്ഥങ്ങള്‍; സംഭവം കണ്ണൂര്‍

$
0
0

തളിപ്പറമ്പിലെ ഹിന്ദു മതവിശ്വാസിയായ വീട്ടമ്മയ്ക്ക് ഇസ്ലാമിക മതഗ്രന്ഥങ്ങൾ തപാലിൽ ലഭിച്ച സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

ഈജിപ്തിൽ നിന്നാണ് തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് മതഗ്രന്ഥങ്ങൾ തപാലിൽ അയച്ചിരിക്കുന്നത്.

രണ്ട് ഉർദു പുസ്തകങ്ങളും ഒമ്പത് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് വീട്ടമ്മയുടെ വിലാസത്തിൽ പാർസലായി ലഭിച്ചത്.

ഇസ്ലാമിക് മെസേജ് സൊസൈറ്റി, സിഐഎംഎസ് കോര്‍പ്, പിഒ ബോക്‌സ് നമ്പര്‍ 834, അലക്‌സാന്‍ഡ്രിയ, ഈജിപ്ത് എന്ന വിലാസത്തിൽ നിന്നാണ് പാർസൽ ലഭിച്ചത്.

വീട്ടമ്മ ആവശ്യപ്പെടാതെയാണ് ഇത്രയും മതഗ്രന്ഥങ്ങൾ പാർസലായി ലഭിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തെ നിരവധി ഹൈന്ദവ മതവിശ്വാസികളായ വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും ഇത്തരത്തിൽ പുസ്തകങ്ങൾ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അലക്സാൻഡ്രിയയിലെ ഇസ്ലാമിക് മെസേജ് സൊസൈറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ ഇസ്ലാമിക മതപ്രചാരണത്തിനും, മറ്റു മതവിശ്വാസികളെ ഇസ്ലാമിലേക്ക് ചേർക്കുന്നതിനുള്ള ബോധവത്ക്കരണവുമാണ് ഇവർ നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഇസ്ലാം മതവിശ്വാസികളല്ലാത്ത സ്ത്രീകളുടെ പേരും മേൽവിലാസവും ഇവരുടെ വെബ്സൈറ്റിലേക്ക് അയച്ചുകൊടുത്താലാണ് ഇത്തരത്തിൽ പുസ്തകങ്ങൾ തപാലിൽ ലഭിക്കുക.

ഇസ്ലാം മതവിശ്വാസികളല്ലാത്ത സ്ത്രീകളുടെ പേരും മേൽവിലാസവും ശേഖരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം ചുമതലപ്പെടുത്തിയ ആളുകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നു.

ഇത്തരത്തിൽ മേൽവിലാസം ശേഖരിക്കുന്നവർക്ക് വൻ തുക പ്രതിമാസം ശമ്പളമായി നൽകുന്നുണ്ട്. വിലാസം ശേഖരിക്കാൻ ഇവർ പല മാർഗങ്ങൾ സ്വീകരിക്കുന്നതായും റിപ്പോട്ടുകള്‍ ഉണ്ട്.

കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, മെഡിക്കല്‍-എൻജിനീയറിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് സിഐഎംഎസ് ലക്ഷ്യമിടുന്നതത്രേ. വിവിധ കേന്ദ്ര ഏജൻസികളും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ഈജിപ്തില്‍ നിന്ന് വീട്ടമ്മയ്ക്ക് വിദേശത്ത് നിന്ന് മത ഗ്രന്ഥങ്ങള്‍; സംഭവം കണ്ണൂര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles