Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പുതുമുഖ നടിമാരോട് ചില സിനിമാക്കാർ ചെയ്യുന്നത്; യുവനടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തല്‍

$
0
0

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ നായികയ്ക്കും ചിലത് വെളിപ്പെടുത്താനുണ്ട്.

സിനിമയിലെ മോശം സ്ത്രീകള്‍ക്കാണ് അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നതെന്ന് പറഞ്ഞത് എംപിയും താരസംഘടനയുടെ പ്രസിഡണ്ടുമായ നടന്‍ ഇന്നസെന്റാണ്.

എന്നാല്‍ അവസരങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ മനപ്പൂര്‍വ്വം ഇരയാക്കുകയാണ് ചെയ്യുന്നതെന്നാണ് യുവനടി ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തുന്നത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തുന്നു.

പുതുതായി സിനിമയിലെത്തുന്ന നടിമാരാണ് ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്.

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ ഉണ്ടെന്നുള്ളത് നേരത്തെ തന്നെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇത്രയും തുറന്ന്പറച്ചിലുകള്‍ ഉണ്ടാകുന്നതും വിപലമായി ചര്‍ച്ച ചെയ്യപ്പെടുന്നതും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്.

പുതുമുഖ നടിമാരെ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരത്തില്‍ പ്രലോഭിപ്പിക്കാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തുന്നു. കാസ്റ്റിംഗ് കൗച്ച് എന്നത് കഥയല്ല. അത് വലിയൊരു ക്രിമിനല്‍ കുറ്റമാണെന്നും ശ്രുതി പറയുന്നു.

പല നടിമാരും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് പരാതിപ്പെടാന്‍ തയ്യാറാകുന്നത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തുടരുന്നത് ഇരയാക്കപ്പെടുന്നവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ്.

അടുത്തിടെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് നടി പാര്‍വ്വതി ആയിരുന്നു.

നടന്മാരടക്കം പലരും ഒരവകാശം പോലെ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ച ആയിരുന്നു.

The post പുതുമുഖ നടിമാരോട് ചില സിനിമാക്കാർ ചെയ്യുന്നത്; യുവനടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles