ഓസ്‌കാര്‍, സിനിമാ ലോകത്ത് കഴിവു തെളിയിക്കുന്നവര്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ ബഹുമതി.
അപൂര്‍വ്വമായി ഈ അംഗീകാരം ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്, റസൂല്‍ പൂക്കുറ്റിയിലൂടെ മലയാളത്തിലുമെത്തി.
മമ്മൂട്ടിയിലൂടെ മലയാള സിനിമയ്ക്ക് ഓസ്‌കാര്‍ അംഗീകാരം വീണ്ടും വരുമായിരുന്നോ?
ദ സിനിമാഹോളിക് നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയ, ഓസ്‌കാറിന് അര്‍ഹതപ്പെട്ട പതിനഞ്ച് ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടിക പുറത്തുവിട്ടു. കമല്‍ ഹസനും അമിതാഭ് ബച്ചനുമൊക്കെ ഉള്ള പട്ടികയില്‍ ഏഴാം സ്ഥാനത്ത് മലയാളികളുടെ അഭിമാനമായി മമ്മൂട്ടിയുടെ പേരും ഉണ്ട് എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്.
ബോളിവുഡ് താരങ്ങള്‍ക്ക് നടുവില്‍ ആണ് ഒരേ ഒരു മലയാളിയായി ഏഴാം സ്ഥാനത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടം പിടിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഒരു മതിലിനപ്പുറമുള്ള സ്ത്രീ ശബ്ദത്തെ പ്രണയിച്ച മതിലുകളിലെ ബഷീര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അധ്യായമാണ്. റോബേര്‍ഡ് ഡി നിറോ, ജെര്‍മി അയേണ്‍, കെവിന്‍ കോസ്റ്റനര്‍ തുടങ്ങിയവര്‍ക്കൊപ്പം മത്സരിക്കാന്‍ മമ്മൂട്ടിയും യോഗ്യനാണെന്നാണ് ദ സിനിമാഹോളിക് വിശേഷിപ്പിയ്ക്കുന്നത്.
The post ഇന്ത്യയില്‍ ഓസ്‌കാറിന് യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് മമ്മൂട്ടി appeared first on Daily Indian Herald.