ഇന്ന് ചിങ്ങം ഒന്ന്. ഓണത്തിന്റെ വരവറിയിച്ചുകൊണ്ടാണ് ചിങ്ങപ്പിറവിയെത്തിയത്. കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും ഒരുക്കങ്ങളാണ് ചിങ്ങമാസത്തില്‍ നടക്കാറുള്ളത്.
എന്നാല്‍ കാലത്തിന്‍റെ മാറ്റങ്ങള്‍ നമ്മുടെ കേരളീയ തനിമയെയും ആഘോഷങ്ങളെയും എല്ലാം നന്നായി ബാധിച്ചിട്ടുണ്ട്.
കൊയ്ത്തും വിളവെടുമെല്ലാം കേരളത്തിന് അന്യമായിക്കൊണ്ടിരിക്കെ ഇത്തവണത്തെ ഓണവും മലയാളികളുടെ കീശ കാലിയാക്കും.
നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് അരിയും പച്ചക്കറിയുമെല്ലാം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഓണക്കാലത്തും ഇതു തന്നെയാണ് സ്ഥിതി.
ജാതിമതഭേദമന്യേ മലയാളികള്‍ മുഴുവന്‍ ആഘോഷിക്കുന്ന ഓണം കേരളത്തിന് അകത്തും പുറത്തുമുള്ള വ്യാപാരികള്‍ക്കും ‘വിളവെടുപ്പിന്റെ’ അവസരമാണ്.
ഓണക്കാലത്ത് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള മുഴുവന്‍ സാധനങ്ങള്‍ക്കും വില കൂട്ടുകയെന്ന സ്ഥിരം തന്ത്രം തന്നെയാവും ഇത്തവണയും വ്യാപാരികള്‍ പരീക്ഷിക്കുക.
അതുകൊണ്ടു തന്നെ സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാവും അവശ്യസാധനങ്ങളുടെ വില നിയന്ത്രണം.
എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍
The post ചിങ്ങപുലരിയില്‍ കേരളം; ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ appeared first on Daily Indian Herald.