വിലകൂടിയ കാര്‍ വാങ്ങിത്തരാമെന്ന് വീട്ടുകാര്‍ വാഗ്ദാനം ചെയ്തിട്ടും സൂപ്പര്‍ ബൈക്ക് വാങ്ങിയ യുവാവിന്റെ ജീവിതം പൊലിഞ്ഞത് ബൈക്ക് അപകടത്തില്‍.
ദില്ലിയില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിലാണ് ഹിമാന്‍ഷു ബന്‍സാല്‍ എന്ന ഇരുപത്തിനാലുകാരന്‍ അപടത്തില്‍ മരിച്ചത്. 7.2 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വാങ്ങിയതെന്ന് ഹിമാന്‍ഷുവിന്റെ പിതാവ് സുരേഷ് ബന്‍സാല്‍ പറഞ്ഞു.
ഇന്നോവ കാര്‍ വാങ്ങിത്തരാമെന്ന് ബിസിനസുകാരനായ പിതാവ് ഹിമാന്‍ഷുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ബൈക്കില്‍ കമ്പമുള്ള മകന്‍ അത് നിരസിച്ച് സൂപ്പര്‍ ബൈക്കുതന്നെ വാങ്ങി.
കഴിഞ്ഞദിവസം യാത്രാമധ്യേ റോഡില്‍ കാല്‍നടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബൈക്ക് ലേഡി ഇര്‍വിന്‍ കോളേജിന്‍റെ മതിലില്‍ ഇടിക്കുകയായിരുനനു.
ട്രാഫിക് പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 150 കിലോമീറ്ററിലധികം വേഗതിയിലായിരുന്നു ബൈക്ക് എന്നാണ് പോലീസ് നിഗമനം. ടിഎന്‍ടി 600i ബൈക്ക് ആണ് അപടത്തില്‍പ്പെട്ടത്.
600സിസി എഞ്ചിന്‍ ഘടിപ്പിച്ച ബൈക്ക് 200 കിലോമീറ്റര്‍ വേഗതയില്‍ പറക്കും. എന്നാല്‍ ഇത്തരം ബൈക്കുകള്‍ ദില്ലിയിലെ നിരോധിക്കണമെന്ന് ബന്‍സാലിന്റെ പിതാവ് പറഞ്ഞു.
The post കാര്‍ നിരസിച്ച് മകന്‍ വാങ്ങിയത് 7.2 ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്ക്; അപകടത്തില്‍ നഷ്ടമായത് ജീവന്‍ appeared first on Daily Indian Herald.