Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ശരീരം വിറ്റ് പണമുണ്ടാക്കാൻ പുരുഷ വേശ്യകളും: കൊച്ചിയിൽ ലൈംഗിക എസ്‌കോർട്ടുകാർ സജീവം..!

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ കൊച്ചമ്മമാർക്കും ടെക്കി വനിതകൾക്കും മെയിൽ എസ്‌കോർട്ട് എന്ന പേരിൽ പുരുഷ വേശ്യകളുടെ സഹായം ലഭിക്കുന്നതായി റിപ്പോർട്ട്. രാത്രിയിൽ ജോലി ചെയ്യുന്ന ടെക്കികളെ വീട്ടിലെത്തിക്കാനെന്ന പേരിലെത്തുന്ന പുരുഷൻമാരിൽ പലരും പുരുഷ വേശ്യകളായി പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ഒരു ദിവസം ഒന്നിലധികം സ്ത്രീകൾക്കു കൊച്ചിയിൽ ഇത്തരം പുരുഷ വേശ്യമാരുടെ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ഓൺലൈൻ വഴിയും സോഷ്യൽമീഡിയയിലെ വിവിധ ഗ്രൂപ്പുകൾ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത് എന്നാണ് അറിയുന്നത്. മെയിൽ എസ്‌കോർട്ട് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ‘പുരുഷവാണിഭം’ കൊച്ചിക്ക് പുറമേ തിരുവനന്തപുരവും കോഴിക്കോടുമെല്ലാം അരങ്ങേറുന്നതായിട്ടാണ് റിപ്പോർട്ട്.

ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയിൽ എസ്‌കോർട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭർത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാർക്കൊപ്പം ചെലവിടാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാർ. സ്വവർഗരതിയിൽ താല്പര്യമുള്ളവരും കുറവല്ല. ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവർഗരതിക്കാരും ചില സമ്പന്നരായ വീട്ടമ്മമാരുമാണ് പുരുഷന്മാരെ കാമപൂർത്തിക്കായി ദിവസവാടകയ്ക്കെടുക്കുന്നതിലേറെയും.
ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാർക്കാണ് ഡിമാൻഡ് കൂടുതൽ. എയ്ഡ്സ് ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ ഇല്ലെന്ന സർട്ടിഫിക്കറ്റും നിർബന്ധമാണ്. ബിസിനസ് ആവശ്യങ്ങൾക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരിൽ ചിലർ. ഐടി ഫീൽഡിൽ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. ഒരു വർഷം മുമ്പ് ഇത്തരത്തിലൊരു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് കവടിയാർ സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളാണ് പിടിയിലായത്. എന്നാൽ, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ഇയാൾ പുറത്തിറങ്ങി. പോലീസിന്റെ കണ്ണുവെട്ടിക്കാൻ എളുപ്പമാണെന്നതാണ് മെയിൽ എസ്‌കോർട്ടിംഗിന്റെ പ്രത്യേകത.
പോക്കറ്റ് മണിക്കായി മെയിൽ എസ്‌കോർട്ടിംഗിനായി പോകുന്ന കോളജ് വിദ്യാർഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 5000 മുതൽ 10000 രൂപ വരെയാണ് പുരുഷന്മാർക്ക് നല്കുന്നത്. ഏജൻസിയുടെ കമ്മീഷൻ കഴിഞ്ഞാണിത്. ഇടപാടുകാർക്ക് ഇഷ്ടപ്പെട്ടാൽ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റർ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയിൽ എസ്‌കോർട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണെന്നാണ് റിപ്പോർട്ട്.

The post ശരീരം വിറ്റ് പണമുണ്ടാക്കാൻ പുരുഷ വേശ്യകളും: കൊച്ചിയിൽ ലൈംഗിക എസ്‌കോർട്ടുകാർ സജീവം..! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles