മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ശനിയാഴ്ച അർദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരിൽ ദേശീയപാതയിൽ വെച്ചാണ് സംഭവമുണ്ടായത്.
സംഭവമറിഞ്ഞ് കൊട്ടിയം എസ്ഐ ആർ രതീഷ്, ജൂനിയർ എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടിൽ മനാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂർ ജംക്ഷനിൽ ചായ കുടിക്കാനിറങ്ങിയിരുന്നു.
ഗാനമേള സംഘത്തിലെ എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മനാഫുദ്ദീൻ ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്.
എന്നാൽ ഗായിക ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ട്രൂപ്പംഗങ്ങളും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
ഗായികയുടെ കാറിനടുത്തെത്തിയ മനാഫുദ്ദീൻ താൻ ഷാഡോ പോലീസാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും യുവാവ് ഗായികയോട് പറഞ്ഞു.
ഗായികയും സംഘവും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ യുവാവ്, കാറിന്റെ താക്കോൽ ബലമായി ഊരിയെടുത്തു.
താക്കോൽ ഊരിയെടുത്തതിന് പിന്നാലെ ഗായികയുടെ കൈയിൽ കടന്നുപിടിച്ച യുവാവ്, ഗായികയെ കാറിൽ നിന്ന് വലിച്ചിറക്കാനും ശ്രമിച്ചു.
യുവാവ് കടന്നുപിടിച്ചതോടെ ഗായിക ഉറക്കെ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് സമീപത്തുണ്ടായിരുന്നവർ സംഭവമറിയുന്നത്.
ഗായികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരിൽ ചിലർ ഇയാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും ബഹളത്തിനിടയാക്കി.
നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
The post പ്രശസ്ത ഗായികയെ കടന്നുപിടിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കൊല്ലത്ത് appeared first on Daily Indian Herald.