Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ? നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന

$
0
0

അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന.

ഇതുസംബന്ധിച്ച് കേന്ദ്രതലത്തിൽ ചർച്ചകൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ സാമ്പത്തികമായും നേട്ടമാണെന്നാണ് വിലയിരുത്തൽ.

2019 ഏപ്രിലിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 നവംബർ-ഡിസംബർ മാസങ്ങളിലായാണ് നാലു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും തമ്മിൽ വെറും നാലുമാസത്തെ ഇടവേള മാത്രമേയുള്ളുവെങ്കിൽ ഒരുമിച്ച് നടത്താൻ പ്രത്യേക ഭേദഗതികളൊന്നും ആവശ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനു തീരുമാനമെടുക്കാമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഐക്യം ഉറപ്പുവരുത്തലാണ് പ്രധാന വെല്ലുവിളി.

ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുകളും ഒരേസമയത്ത് നടക്കുമ്പോൾ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പ്രധാന നേതാക്കളുടെ യോഗങ്ങൾ സംഘടിപ്പിക്കുന്നതുമെല്ലാം പാർട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് അഭിപ്രായം.

അതേസമയം, തിരഞ്ഞെടുപ്പ് ചിലവിനത്തിൽ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന പുതിയ തീരുമാനം എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ അടുത്ത വർഷം രാജ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടക്കും.

The post ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ? നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles