Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു!!..

$
0
0

കൊച്ചി: മഞ്ജു വാര്യര്‍ കാവ്യ മാധവനെ മര്‍ദ്ദിച്ചു?പുതിയ ആരോപണവുമായി പല്ലിശേരി . ഇങ്ങനെ ഒരു തലക്കെട്ടിലാണ് പല്ലിശ്ശേരി ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് .ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന്റെ കാരണക്കാരി കാവ്യയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത് മംഗളം സിനിമയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പല കഥകളും പല്ലിശേരി മംഗളത്തില്‍ എഴുതി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനിടെ ഇതെല്ലാം വീണ്ടും ചര്‍ച്ചയായി. ഇപ്പോഴിതാ മഞ്ജു, കാവ്യയെ തല്ലിയിരുന്നുവെന്നും പല്ലിശേരിയുടെ വെളിപ്പെടുത്തല്‍.
പല്ലിശേരി ഈ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ-വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച്‌ മറ്റുചിലരും. അതവര്‍ക്ക് മനസ്സിലായിരുന്നില്ല.ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ അറിയിക്കുന്നു. മഞ്ജു വാര്യര്‍ വരുന്നു. നായികയെ അടിക്കുന്നു. ഭാര്‍ത്താവുമായി വഴക്കിടുന്നു. അതിനുശേഷമാണ് മഞ്ജു വാര്യരും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നാണ് സിനിമാരംഗത്തെ അരമന രഹസ്യമെന്ന് പല്ലിശേരി പറയുന്നു.

ഇതോടെ കഥയ്ക്ക് പുതിയ ഭാവം വരികയാണ്. മഞ്ജുവും കാവ്യയും തമ്മില്‍ അടിപിടികൂടിയെന്നതും അങ്ങനെ ചര്‍ച്ചകളില്‍ നിറയുന്നു.വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയില്‍ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറില്‍ പുറത്തുവന്ന ലേഖനത്തില്‍ കാവ്യയും ദിലീപുമായുള്ള ബന്ധം പല്ലേശേരി തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.PALLISSERY -CIMEMA MAGALAM

മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തില്‍ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച്‌ ദിലീപ് തിരിച്ചുവിളിച്ചാല്‍ ഇപ്പോള്‍ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച്‌ മഞ്ജു വാര്യര്‍ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.

ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യര്‍ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകള്‍ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തല്‍. കൂട്ടിലിട്ടു വളര്‍ത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാന്‍ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും ‘എന്റെ കൂട്ടില്‍നിന്നും എന്റെ വളര്‍ത്തുകിളി പറന്നുപോയി…’ ന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ. കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിര്‍മ്മിച്ച സിനിമയാണ് ‘പാപ്പീ അപ്പച്ചാ’ എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തിയിരുന്നു.പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതുന്ന അഭ്രലോകം എന്ന പംക്തിയിലാണ് ദിലീപിനെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇത്തവണ അബ്രലോകത്തിന്റെ 444-ാം ഭാഗത്തിലാണ് പല്ലിശ്ശേരി ആഞ്ഞടിച്ചിരിക്കുന്നത്.പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു എന്നത് വേറെ കാര്യം.

The post മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു!!.. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images