മെല്‍ബണിലെ സാം കനിസെ എന്ന പതിനാറുകാരനാണ് ആദ്യം കടലിലെ മാസം ഭക്ഷിക്കുന്ന ജീവിയുടെ ആക്രമണത്തിന് ഇരയായത്. സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിച്ചു കഴിഞ്ഞ് കടല്‍ ജലത്തില്‍ കാല്‍ കഴുകാനെത്തിയതായിരുന്നു കാനിസെ. കടല്‍വെള്ളത്തില്‍ നിന്നാണ് കാഴ്ചയില്‍ പേന്‍ പോലെയിരിക്കുന്ന ചെറുജീവി കാനിസെയുടെ കാലില്‍ പറ്റിപ്പിടിച്ചത്. കരയിലെത്തിയ ഉടന്‍ തന്നെ കാലില്‍ നിന്ന് രക്തം പ്രവഹിക്കുകയായിരുന്നു. കാനിസയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലായില്ലെന്നാണ് പിതാവ് പറയുന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
സംഭവത്തെ അപൂര്‍വ്വമെന്നാണ് ശാസ്ത്രജ്ഞരും വിശേഷിപ്പിക്കുന്നത്.
കാനിസയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലായില്ലെന്നാണ് പിതാവ് പറയുന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
സൗത്ത് കാരലീനയിലുള്ള വീട്ടമ്മക്കും സംഭവിച്ചത് സമാനമായ അനുഭവമാണ്. ഇവരുടെ മകള്‍ മാര്‍ഷയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നിം മാര്‍ഷ പറഞ്ഞു.
The post കടലിലിറങ്ങുന്നവര്‍ സൂക്ഷിക്കുക; കടല്‍ ജലത്തില്‍ മനുഷ്യമാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ജീവി appeared first on Daily Indian Herald.