Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

പെൺകുട്ടികളുടെ പടമെടുപ്പ് സ്ഥിരം പണി ;പിടികൂടിയപ്പോൾ പോലീസ് കൈ ഒഴിഞ്ഞു

$
0
0

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ചെറുതും വലുതുമായ അക്രമങ്ങള്‍ സ്ഥിരമായി നടക്കുന്നു. ജോലി സ്ഥലത്തും, യാത്രയിലും എല്ലാം പീഡനങ്ങള്‍ ഏറ്റുവാങ്ങണ്ടവളാണ് സ്ത്രീ എന്ന കാഴ്ചപാട് ഉണ്ടാക്കുന്ന തരം വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പെണ്ണല്ലേ അതുകൊണ്ട് ആണയ തനിക്ക് എന്തും ആകാം എന്ന രീതിയിലാണ് ചില പുരുഷ പ്രജകളുടെ പെരുമാറ്റവും. അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ശതരൂപ എന്ന പെണ്‍കുട്ടി തനിക്ക് ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം ഫേസ്ബുക്കില്‍ പോസ്‌റ്‌റ് ചെയ്തത് ചര്‍ച്ചയാവുകയാണ്. ഹൗറ മാല്‍ഡ ഇന്‍റെര്‍സിറ്റി എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാരനായ പിന്‍റെു മൊണ്ടല്‍ എന്നയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുന്നത് പതിവാക്കിയ വ്യക്തിയാണ്.

ഇത്തവണയും പതിവുപോലെ പണി തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികള്‍ ഇടപെട്ടു. എന്നാലിയാള്‍ക്ക് യാതൊരു കൂസലും ഇല്ല. അത് തന്‍റെ അവകാശം എന്ന പോലെ ആയിരുന്നു പ്രതികരണം.

ട്രെയിനില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിയപ്പോഴും ഇയാള്‍ ചിത്രങ്ങളെടുത്തു. ഇതോടെ പെണ്‍കുട്ടികള്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്‍റുുവിനെയും കൊണ്ട് റെയില്‍വേസുരക്ഷാ സേനയുടെ ഓഫീസിലെത്തി. എന്നാല്‍ കേസിനൊന്നും പോകേണ്ട എന്നാണ് അവിടെ നിന്നും ലഭിച്ച് ഉപദേശം.

കള്ളനെ കയ്യോടെ പിടിച്ചിട്ടും തൊണ്ടിമുതല്‍ ഹാജരാക്കിയിട്ടും ഇതാണ് നാട്ടിലെ അവസ്ഥ എന്ന് ശതരൂപ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന്റെ വീഡിയോയും ശതരൂപ പോസ്റ്റ് ചെയ്തിട്ടുണ്ട്.

The post പെൺകുട്ടികളുടെ പടമെടുപ്പ് സ്ഥിരം പണി ;പിടികൂടിയപ്പോൾ പോലീസ് കൈ ഒഴിഞ്ഞു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles