Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

അതിര്‍ത്തിയിലെ ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം കൊണ്ട്; പശുമാംസം വിഷം

$
0
0

ബിജെപിയുടെ ചാണക സ്നേഹം തുടരുന്നു. ഗോമൂത്രം കുടിച്ച മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്‍റെ ഗുരുതരരോഗം മാറിയിയെന്നു പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞ് തീര്‍ന്നില്ല അതിനു പിറകേ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം ഉപയോഗിച്ചു കൊണ്ടാണെന്ന പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്ത്. കൂടാതെ പശുമാംസം വിഷമാണെന്നാണ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഗോമൂത്രം ഔഷധമാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പശുവിന്റെ ചാണകം കൊണ്ടാണ്. സാധാരണ ജനങ്ങള്‍ വീട് നിര്‍മ്മിക്കുന്നത് പശുവിന്റെ ചാണകം കൊണ്ടാണ്. ലോകജനസംഖ്യയില്‍ 90 ശതമാനം ആളുകളും പശുവിന്‍ പാലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

അതു കൊണ്ടു തന്നെയാണ് പശുവിനെ മനുഷ്യത്വത്തിന്‍റെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ഗോമൂത്രം ഉത്തമമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നയാള്‍ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തപ്പോള്‍ അയാള്‍ വേഗം സുഖപ്പെട്ടു”. മരുന്ന് മരുന്നു തന്നെയാണെന്നാണ് മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനു ശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞത്.

The post അതിര്‍ത്തിയിലെ ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം കൊണ്ട്; പശുമാംസം വിഷം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles