കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെയാണ് കണ്ണൂരിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പരസ്യമായി കന്നുകുട്ടിയെ അറുത്ത് പ്രതിഷേധിച്ചത്.
എന്നാൽ കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തത് ദേശീയതലത്തിൽ വരെ വിവാദമാകുകയും രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും ബിജെപിയും സംഭവത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാക്കുറ്റിയെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
കണ്ണൂരിലെ ഡിസിസി ഓഫീസ് ആക്രമിച്ചത് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
ആർഎസ്എസിനെ എതിർത്തതിന്റെ പേരിൽ പാർട്ടി നടപടിക്ക് വിധേയരായ തങ്ങൾക്ക് കോൺഗ്രസിൽ നിന്ന് നീതി ലഭിക്കുമോ എന്നു ചോദിച്ച് റിജിൽ മാക്കുറ്റി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിന്റെ സൂചന ലഭിച്ചത്.
ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വം റിജിൽ മാക്കുറ്റിയെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം റിജിൽ മാക്കുറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎമ്മിനു പുറമേ മുസ്ലീം ലീഗിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും മാക്കുറ്റി വ്യക്തമാക്കി.
സസ്പെൻഷനിലായ ശേഷം കോൺഗ്രസ് നേതാക്കൾ തന്നെ വിളിക്കുകയോ നടപടി പിൻവലിക്കാനുള്ള നീക്കം നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post റിജിൽ മാക്കുറ്റിയെ കോൺഗ്രസ് തിരിച്ചെടുക്കുന്നില്ല; സ്വാഗതം ചെയ്ത് സിപിഎമ്മും മുസ്ലീംലീഗും appeared first on Daily Indian Herald.