Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ബാര്‍ കേസില്‍ ചൊവ്വാഴ്ച സുപ്രീം കോടതി വിധി

$
0
0

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ ചൊവ്വാഴ്ച സുപ്രീം കോടതി വിധി പറയും. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്കിയതിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.

പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്കിയത് വിവേചനപരമാണെന്ന് ബാറുടമകള്‍ വാദിച്ചു. പൊതുജന താത്പര്യം കണക്കിലെടുത്താണ് മദ്യ നയമെന്നും വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കിയതെന്നുമാണ് സര്‍ക്കാര്‍ വാദം.

ജസ്റ്റിസ് വിക്രംജിത് സെനിന്റെ നേതൃത്വത്തിലുളള ബഞ്ചാണ് വിധി പറയുന്നത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റത്തോഗി ഉള്‍പ്പെടെയുള്ളവര്‍ ബാറുടമകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.കപില്‍ സിബലാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. ബാറുടമകളുടെ അവസാന പ്രതീക്ഷയാണ് സുപ്രീം കോടതി ബാറുകള്‍ തുറക്കാന്‍ അനുവദിക്കുമെന്നത്.


Viewing all articles
Browse latest Browse all 20538

Trending Articles