Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

നെഹ്റുവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം;എഡിറ്ററെ പിരിച്ചുവിട്ടു.മറച്ചുവച്ചിരുന്ന സത്യം പുറത്തുവന്നതായി ബിജെപി

$
0
0

ന്യൂഡല്‍ഹി :കോണ്‍ഗ്രസ് പാര്‍ട്ടിക്കും കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും മാനക്കേടുണ്ടാക്കിയ പാര്‍ട്ടി മാസികയുടെ എഡിറ്റര്‍ സുധീര്‍ ജോഷിയെ തല്‍സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം വിവാദ്ത്തില്‍ മാപ്പ് പറയുകയും ചെയ്തു. കാശ്മീര്‍ വിഷയത്തില്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്വീകരിച്ച നിലപാടിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിതാവ് ഫാസിസ്റ്റ് സൈന്യത്തില്‍ ഉണ്ടായിരുന്ന ആളെന്ന വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് ദര്‍ശന്‍ മാസികയിലെ ലേഖനത്തില്‍ വന്നത്. നെഹ്‌റുവിനെയും സോണിയയെും വിമര്‍ശിച്ചും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അനുകൂലിച്ചുമുള്ള നിലപാടാണ് മാസിക സ്വീകരിച്ചത്.

പാര്‍ട്ടിയുടെ അന്താരാഷ്ര്ട കാര്യങ്ങളില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ക്ക് നെഹ്‌റു കാതോര്‍ക്കേണ്ടിയിരുന്നതായി ലേഖനത്തില്‍ പറയുന്നുണ്ട്. സോണിയ ഗാന്ധി 1997ല്‍ പാര്‍ട്ടിയില്‍ അംഗത്വം നേടി 62ാം ദിവസം തന്നെ പാര്‍ട്ടി പ്രസിഡന്റായതിനെയും സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ സോണിയ ഒരു പരാജയമായിരുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ നെഹ്‌റു സ്വീകരിച്ചിരുന്നു എങ്കില്‍ അന്താരാഷ്ര്ട തലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ചൈനയുടെ ടിബറ്റിനോടുള്ള നയങ്ങളെക്കുറിച്ച് പട്ടേല്‍ നെഹ്‌റുവിന് മുന്നറിയിപ്പ് നല്‍കുന്ന ഒരു കത്തെഴുതിയിരുന്നതായും ചൈനയെ വിശ്വാസത്തില്‍ എടുക്കരുതെന്നും ഭാവിയിലെ ഇന്ത്യയുടെ ശത്രുവായിരിക്കും ചൈനയെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ 15ന് ചരമവാര്‍ഷികം ആഘോഷിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനുള്ള ശ്രദ്ധാഞ്ജലിയായി ഇറക്കിയ പതിപ്പില്‍ വന്ന ലേഖനത്തില്‍ എഴുത്തുകാരന്റെ പേര് പറഞ്ഞിട്ടില്ല. എന്നാല്‍ മാഗസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്നും ലേഖനത്തെക്കിറിച്ച് താന്‍ അറിഞ്ഞില്ലെന്നും ലേഖനത്തില്‍ പറയുന്ന കാര്യങ്ങളുമായി തനിക്ക് യോജിപ്പില്ലെന്നും മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം പറഞ്ഞിരുന്നു.

അതിനിടെ ജവഹര്‍ലാല്‍ നെഹ്റുവിനെയും സോണിയ ഗാന്ധിയുടെ കുടുംബത്തെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖമാസികയില്‍ വന്ന ലേഖനത്തെ പിന്തുണച്ച് ബിജെപി രംഗത്തു വന്നു. മറച്ചുവച്ചിരുന്ന സത്യം അവസാനം പുറത്തുവന്നതായി ലേഖനത്തെ ചൂണ്ടിക്കാട്ടി ബിജെപി പ്രതികരിച്ചു. മാസികയില്‍ ഇത്തരമൊരു ലേഖനം നല്‍കിയതിന് എഡിറ്റര്‍ സഞ്ജയ് നിരുപമിനെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ അനുമോദിച്ചു.കശ്മീര്‍ പ്രശ്നം വഷളാക്കിയത് നെഹ്റുവാണെന്ന് മുംബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന കോണ്‍ഗ്രസ് ദര്‍ശനില്‍ വിമര്‍ശിക്കുന്നു. ലേഖനം വിവാദമായതോടെ മാസികയുടെ എഡിറ്ററും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപം ഖേദം പ്രകടിപ്പിച്ചിരുന്നു.
131-ാം സ്ഥാപക ദിനം ആഘോഷിക്കുന്ന അവസരത്തിലാണ് പാര്‍ട്ടി നേതാക്കളേയും അനുയായികളേയും ഞെട്ടിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് മുഖപത്രത്തില്‍ ലേഖനം വരുന്നത്. കശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങളില്‍ നെഹ്റു സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ് ലേഖനത്തിലെ ആരോപണം. സര്‍ദാര്‍ പട്ടേലിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ നെഹ്റു തയാറായില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.1997 ല്‍ കോണ്‍ഗ്രസ് അംഗത്വം നേടി 62 ദിവസങ്ങള്‍ക്കുള്ളില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സോണിയ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുസോളിനിയുടെ കീഴില്‍ ഫാസിസ്റ്റ് പടയാളിയായിരുന്നയാളാണ് സോണിയ ഗാന്ധിയുടെ പിതാവെന്നും ലേഖനത്തില്‍ പറയുന്നു. വിവാദമായതോടെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തളളി കോണ്‍ഗ്രസ് ദര്‍ശന്‍ എഡിറ്റര്‍ സഞ്ജയ് നിരുപം രംഗത്തെത്തി. തെറ്റ് അംഗീകരിക്കുന്നതായും, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സഞ്ജയ് നിരുപം വ്യക്തമാക്കിയിരുന്നു.

 


Viewing all articles
Browse latest Browse all 20542