വിചിത്രമായ പല പ്രസവം. മുംബൈ താനെയില്‍ നടന്ന ഈ പ്രസവം അമ്പരിപ്പിക്കുന്നതാണ്. സാധാരണ അമ്മയുടെ വയറ്റിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് എന്നാല്‍ ഇവിടെ കുഞ്ഞിന്‍റെ വയറ്റിലാണ് കുഞ്ഞ്.
താനെയിലെ യുവതിയുടെ നവജാത ശിശു പിറന്ന് വീണത് വയറ്റില്‍ തന്‍റെ ഇരട്ടസഹോദരന്‍റെ മൃതദേഹവുമായാണ്. പൂര്‍ണവളര്‍ച്ച എത്താത്ത ഈ കുഞ്ഞിന് 7സെന്റിമീറ്റര്‍ നീളവും തലച്ചോറും അവയവങ്ങളും ഉണ്ട്. ജീവനുള്ള കുഞ്ഞിന്‍റെ വയറിന് പിറകിലായാണ് ഈ കുഞ്ഞിന്റെ ശവശരീരം കിടന്നിരുന്നത്.
ലോകത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഇരുന്നൂറ് പ്രസവങ്ങള്‍ മാത്രമാണ് നടന്നിരിക്കുന്നത്. ഇത് അത്യപൂര്‍വ്വ പ്രതിഭാസമാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇന്ത്യയില്‍ ഇത്തരമൊരു പ്രസവം ആദ്യത്തെ സംഭവം ആണ്. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്നന്‍സി എന്നാണിത് അറിയപ്പെടുന്നത്. ആരോഗ്യമുള്ള കുഞ്ഞില്‍ നിന്നും ശസ്ത്രക്രിയ വഴി ഇരട്ടക്കുഞ്ഞിന്‍റെ മൃതദേഹം നീക്കം ചെയ്തിട്ടുണ്ട്. ശേഷം അമ്മയേയും കുഞ്ഞിനേയും വിദഗ്ധ ചികിത്സയ്ക്കായി ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
The post നവജാത ശിശുവിന്‍റെ വയറ്റില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞ്; ഇന്ത്യയില്‍ ഇത് ആദ്യ സംഭവം appeared first on Daily Indian Herald.