Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചതും നഷ്ടമാകുന്നു !..കടുത്ത ഉത്കണ്ഠ ,ഉറക്കമില്ല .ദിലീപിനെ കൗണ്‍സിലിങിന് വിധേയനാക്കി

$
0
0

കൊച്ചി:കൊച്ചിയിൽ യുവ നടൻ ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന ചുമത്തിൽ ജയിലിലായ ദിലീപിനെ മാനസിക നിലയിൽ മാറ്റം .കടുത്തഉത്കണ്ഠയും ഉറക്കമില്ലായ്മയും ഭീതിയും ദിലീപിനെ അലട്ടുന്നു . താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്തം മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടില്‍ പുറംലോകം കാണാതെ ദിവസങ്ങളായി താരം കഴിച്ചു കൂട്ടുകയാണ്. ഇത് ദിലീപിനെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനി ക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവദന്തികളുമെല്ലാം ജയിലില്‍ നിന്നും ദിലീപ് അറിയുന്നത്. ഇതെല്ലാം കേട്ട് മാനസികമായി അസ്വസ്ഥനായിരുന്ന നടനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയനാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൗണ്‍സിലിങിന് വിധേയനാക്കിയത്.

ജയിലില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിംഗിന് വിധേയനാക്കിയത്. കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗണ്‍സിലിംഗില്‍ വ്യക്തമായി. ജയില്‍ ജീവിതം താല്‍ക്കാലികമാണന്നും പ്രതിസന്ധികളില്‍ കരുത്താര്‍ജ്ജിക്കുന്നവര്‍മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളുവെന്നും കൗണ്‍സിലറായ കന്യാസ്ത്രീ ദിലീപിനെ ബോധ്യപ്പെടുത്തി. ജയില്‍ചര്യകളില്‍ ചില മാറ്റങ്ങള്‍ കൗണ്‍സിലര്‍ ഉപദേശിച്ചുവെങ്കിലും അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കി. മറ്റു ജയില്‍ ജീവനക്കാരെ അകറ്റി നിര്‍ത്തിയശേഷം സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് ദിലീപിന് കൗണ്‍സിലിങ് നടത്തിയത്. രണ്ടാഴ്ചയ്ക്കകം കൗണ്‍സിലര്‍ വീണ്ടും ആലുവ ജയിലിലെത്തും അപ്പോള്‍ ഒരു റിവ്യൂ നടത്താമെന്നും കൗണ്‍സിലര്‍ സുപ്രണ്ടിനെ അറിയിച്ചു.dileep jail

ഹൈക്കോടതി തന്റെ ജാമ്യം നിഷേധിച്ചപ്പോള്‍ തന്നെ ദിലീപിന്റെ ആത്മധൈര്യം ചോര്‍ന്നു പോയിരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞത്. ഇതോടെ ദീലീപ് ആകെ തകര്‍ന്നുവെന്നാണ് ദിലീപിന്റെ സെല്ലിന്റെ ഡ്യൂട്ടിയിലുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് കാവ്യയെ ചോദ്യം ചെയ്ത വിവരങ്ങള്‍ കൈമാറവേ ഭയപ്പാടോടെ ദിലീപ് ചോദിച്ചു പോലും കാവ്യയെ അറസറ്റ് ചെയ്യുമോ? ആ കണ്ണുകളില്‍ ഭയവിഹ്വലതയും വിറയാര്‍ന്ന ശബ്ദവും കണ്ട് ജയില്‍ ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിച്ചുവെങ്കിലും ദിലീപ് മനക്കരുത്ത് ചോര്‍ന്ന മട്ടിലായിരുന്നു.

കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. ജയില്‍ വാര്‍ഡന്മാരാണ് ദിലീപിന്റെ അവസ്ഥ ജയില്‍ സൂപ്രണ്ട് ബാബുരാജിനെ ധരിപ്പിച്ചത്. തുടര്‍ന്ന് മധ്യ മേഖല ഡിഐജി സാം തങ്കയ്യന്‍ ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ സൂപ്രണ്ടിന് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്.pulsar-dileep

ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോടു മിണ്ടിയും സിനിമാക്കഥകള്‍ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം. ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായിരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.ഇതില്‍ ദിലീപ് കാണാന്‍ താല്‍പര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്.

അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണില്‍ വിളിക്കുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം എട്ടിന് അവസാനിക്കും.അപ്പുണ്ണിയില്‍ നിന്നും അന്വഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നേരത്ത പോലെ തന്നെ കടുത്ത നിലപാട് സ്വീകരിക്കും അങ്ങനെയെങ്കില്‍ ദിലീപിന്റെ ജാമ്യ ആവശ്യം നീണ്ടു പോകാനാണ് സാധ്യത.

The post സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചതും നഷ്ടമാകുന്നു !..കടുത്ത ഉത്കണ്ഠ ,ഉറക്കമില്ല .ദിലീപിനെ കൗണ്‍സിലിങിന് വിധേയനാക്കി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles