Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഈ കപട മുഖം തിരിച്ചറിയാതെ പോവരുത് -ഞെട്ടിക്കും

$
0
0

കൊച്ചി :ഒരിയ്ക്കല്‍ ഗായികയായ റിമി ടോമിയുടെ സ്‌റ്റേജ് ഷോ സംഘടിപ്പിച്ച ഒരു യുവാവിന്റെ കുറുപ്പ് സോഷ്യല്‍ മീഡിയായില്‍. റിമി ടോമിയുടെ സ്‌റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്‌റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്‌റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്.

കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ പാട്ടു മാത്രം പാടി മലയാളക്കരയെ കയ്യിലെടുത്ത സമയം .അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ അണിയറക്കാര്‍ക്കു മാത്രം മനസ്സിലായി. ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന വിജയലക്ഷ്മി ചോദിച്ചപ്പോള്‍ സംഘാടകര്‍ക്ക് നൂറു സമ്മതമായി.കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് അറത്തു മുറിച്ചു പറയുക മാത്രമല്ല തന്റെ സ്‌റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് നേരില്‍ ചോദിക്കാനുള്ള ധാര്‍ഷ്ട്യത്തിനു പുറമേ അവരെ വ്യക്തിപരമായി അപമാനിക്കാനും റിമി തയ്യാറായി.RIMI DILEEP -Dഈ കപട മുഖം തിരിച്ചറിയാതെ പോവരുത് -ഞെട്ടിക്കും
റിമിയുടെ മനുഷ്യത്വരഹിതമായ നടപടി ഇഷ്ടപ്പെടാത്ത സംഘാടകര്‍ എന്നാലിനി വിജയലക്ഷ്മി പാടട്ടെ എന്നു തീരുമാനിക്കുകയും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്‌റ്റേജ് വിടുന്നതെങ്കില്‍ അത് മൈക്കിലൂടെ അറിയിക്കുമെന്ന് താക്കീതു നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വരുതിയിലല്ലെന്ന് മനസ്സിലായ റിമിടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു. സ്‌റ്റേജിലേക്ക് ആലിംഗനബദ്ധയായി വിജയലക്ഷ്മിയെ അനുയാത്ര ചെയ്ത അവര്‍ പിന്നീട് വിളിച്ചുണര്‍ത്തിച്ച വാക്കുകള്‍ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു.നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു.

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു . ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി അടുത്ത സൗഹൃദമുള്ള റിമിയ്ക്ക് സംഭവത്തെക്കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നോ എന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷിച്ചത്.ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമിക്ക് ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചിരുന്നു.ആക്രമിക്കപ്പെട്ട നടിയുമായി റിമിയ്ക്കുള്ള പിണക്കത്തെക്കുറിച്ചും പൊലീസ് ചോദിച്ചിരുന്നു. ആക്രമണം നടന്ന ദിവസം വൈകീട്ട് റിമി ദിലീപിനെയും കാവ്യയെയും വിളിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഇതോടെ ആക്രമണം അറിഞ്ഞതുമായി ബന്ധപ്പെട്ട് റിമിയുടെ മൊഴി സംശയാസ്പദമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരങ്ങളുണ്ട്. അതേസമയം റിമി ടോമിയെ ഫോണ്‍ വഴി ചോദ്യം ചെയ്തത് ശബ്ദ പരിശോധനയ്ക്കാണെന്നാണ് സൂചന.

The post ഈ കപട മുഖം തിരിച്ചറിയാതെ പോവരുത് -ഞെട്ടിക്കും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles