Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മരണ ഗെയിം ബ്ലൂ വെയില്‍ കളിക്കുന്നത് എങ്ങനെ? ഇന്ത്യയില്‍ 14 കാരന്‍ ആത്മഹത്യ ചെയ്തു

$
0
0

കുട്ടികളും മുതിര്‍ന്നവരും ഗെയിം ഇഷ്ട്പെടുന്നവരാണ്. എന്നാല്‍ സ്വന്തം ജീവിതം കളയുന്ന ഗെയിം. അതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. 2013 ൽ റഷ്യയിലാണ് ബ്ലൂവെയിലിന്റെ ജനനം. ഇതിന്‍റെ സ്ഥാപകൻ ആരാണെന്നും ഇപ്പോഴും കണ്ടെത്താന്‍ ആയിട്ടില്ല. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല എന്നതാണ് ഗെയിമിന്‍റെ പ്രത്യേകത.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ഘട്ടങ്ങളാണ് ഗെമിനുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊടിച്ച് കൈകളിൽ ടാറ്റു വരക്കണം. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്‍റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും.

50 ഘട്ടമായിട്ടാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ഈ 50 ഘട്ടവും പല പല വെല്ലുവിളികൾ നിറഞ്ഞതുമാണ്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്.

ഗെയിമിന്റെ അവസാനഘട്ടത്തിലാണ് മരണം ഗെയ്മറെ പിടിമുറുക്കുന്നത്. ഒരോ ദിവസവും പ്രത്യേകം നിർദേശങ്ങളും ചലഞ്ചുകളും ഗെയ്മറിന് അയച്ചു കൊടുക്കും. ഇത് പൂർത്തിയാക്കിയെന്നതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കണം. ഇല്ലെങ്കിൽ ഭീക്ഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ലഭിക്കുമെന്നു അനുഭവസ്ഥാർ പറയുന്നുണ്ട്. ഇങ്ങനെ തുടരുന്ന ഗെയിമിന്റ് അമ്പതാം ദിവസം ഗെയിമറോട് അവശ്യപ്പെടുന്നത് അത്മഹത്യ ചെയ്യാനാണ്. റഷ്യയിൽ ഇതിനോടകം 100 പേർ കൊല്ലപ്പെട്ടതായി വിവരം.

ബ്ലൂവെയിൽ ഗെയിം തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഈ ആപ്ലിക്കേഷനിൽ നിന്ന് പുറത്ത് പോകാൻ സാധിക്കുകയില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്താൽ പിന്നീട് ഒരിക്കലും ഇത് ഡിലീറ്റ് ചെയ്യാൻ സാധിക്കുകയില്ല. കൂടാതെ ഈ ആപ്പിലൂടെ മെബൈലിലെ എല്ലാം വിവരങ്ങളും ഹാക്ക് ചെയ്യാൻ സാധിക്കുമ. പിന്നീട് ഇതു ഉപയോഗിച്ച് കുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനു ഗെയിം ഡവലപ്പോഴ്സിന് സാധിക്കും.

10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു.

The post മരണ ഗെയിം ബ്ലൂ വെയില്‍ കളിക്കുന്നത് എങ്ങനെ? ഇന്ത്യയില്‍ 14 കാരന്‍ ആത്മഹത്യ ചെയ്തു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles