Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ജീന്‍ പോള്‍ ലാല്‍ കൂടുതല്‍ കുരുക്കിലേക്ക്; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാന്‍ സാധ്യത

$
0
0

കൊച്ചി: യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ വഴിത്തിരിവെന്നു സൂചന. ദിലീപിനെ അഴിക്കുള്ളിലാക്കിയ യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. എന്നാല്‍ നടി കൊടുത്ത പരാതിക്കു പുറമെ യുവനടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ജീന്‍ പോളിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഹണി ബീ 2 വില്‍ അഭിനയിക്കാനെത്തിയ പുതുമുഖ നടിയുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നല്ല, സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ യാതൊരു പരാതിയുമില്ല.
നടിയെ ഈ സിനിമയിലേക്ക് കൊണ്ടു വന്നത് ശ്രീനാഥ് ഭാസിയാണെന്നു പരാതിയില്‍ പരാമര്‍ശവുമുണ്ട്. ഇക്കാര്യം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജീന്‍ പോളും ശ്രീനാഥ് ഭാസിയും സംഘവും പ്രതിഫലം ചോദിച്ചെത്തിയ നടിയോട് അപമര്യാദയായി അശ്ലീല പ്രയോഗം നടത്തിയെന്നായിരുന്നു രാവിലെ പൊലീസ് പുറത്തുവിട്ട വിവരം. ജീന്‍ പോള്‍ ലാലിനും അച്ഛനായ ലാല്‍ പാര്‍ട്നറായ നിര്‍മാണകമ്ബനിക്കും എതിരായാണ് പരാതി.ഇതോടെ സംവിധായകൻ ലാലും സംശയത്തിന്റെ നിഴലിൽ ആയിരിക്കയാണ് .laljr

അതേസമയം സംവിധായകൻ ലാലിന്റെ മക്ൻ ജീൻ പോൾ ലാലിനും നടൻ ശ്രീനാഥ് ഭാസിക്കുമെതിരായ നടിയുടെ പരാതിക്കു പിന്നിൽ ദിലീപിന്റെ സംഘാംഗങ്ങളും, ഫാൻസ് അസോസിയേഷനുമെന്നു ആരോപണം . നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായക സാക്ഷിയായ സംവിധായകൻ ലാലിനെയും മകനെയും കുടുക്കാനുംകേസിൽ നിന്നു പിൻതിരിപ്പിക്കുന്നതിനുമാണ് ഇപ്പോൾ ഇത്തരത്തിൽ ദിലീപിന്റെ സംഘാംഗങ്ങൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ലാൽ ജൂനിയറിനെതിരെ ഹണീബി ടുവിൽ അഭിനയിച്ച നടി പരാതി നൽകിയത്. അഭിനയിക്കുന്നതിനു പണം നൽകിയില്ലെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി. എന്നാൽ, സംഭവത്തിൽ ലാലും മകനും വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷം ഇത്തരത്തിലൊരു പരാതിയുമായി പൊലീസ് എത്തണമെങ്കിൽ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടാകുമെന്നാണ് സൂചന.നടിയും ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റും തമ്മിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു കണ്ടു മുട്ടിയിരുന്നു. ഇരുവരും തമ്മിൽ സംസാരിച്ചത് ലാൽ ജൂനിയറിനെ കുടുക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന.

The post ജീന്‍ പോള്‍ ലാല്‍ കൂടുതല്‍ കുരുക്കിലേക്ക്; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാന്‍ സാധ്യത appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles