Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

രാത്രി ഷിഫ്ടിൽ ഫോൺ സെക്‌സ് ; ഓഫീസിലും ലിഫ്റ്റിലും കാറിലും ലൈംഗിക പീഡനം; മാതൃഭൂമി ന്യൂസിലെ മുതിർന്ന അവതാരകൻ പീഡനക്കേസിൽ അറസ്റ്റിൽ

$
0
0

തിരുവനന്തപുരം: പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്ബോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.പിതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

വഞ്ചിയൂർ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്. കൈരളി ടിവിയിൽ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് പരാതിക്കാരി. അറസ്റ്റ് ചെയ്ത അമലിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. അതിന് ശേഷം കോടതിയിൽ എത്തിച്ച് റിമാൻഡും ചെയ്തു.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് യുവതി പരാതി നൽകിയത്. ഈ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും ചിലർ ശ്രമിച്ചു. എന്നാൽ അതിന് യുവതി തയ്യാറായില്ല. ഇതോടെയാണ് അറസ്റ്റ് അനിവാര്യമായത്.AMAL CASEഏഷ്യാനെറ്റിലെ  മുൻ അവതാരകനാണ് അമൽ വിഷ്ണുദാസ്. ഇവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. 2015 ഡിസംബറിൽ അമൽ വിഷ്ണുദാസ് രോഗബാധിതനായി കോസ്മോപോളീറ്റൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയിൽ താൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയിൽ തനിച്ചായിരുന്ന ഇയാൾ താൻ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധം ഡിവോഴ്സിലെത്തി നിൽക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാൾ പ്രേമാഭ്യർഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും യുവതി പറയുന്നു. തുടർന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോൺസെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു വെന്ന് യുവതി പരാതിയിൽ പറയുന്നു. ഇയാൾ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികിൽസക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

എന്നാൽ ഇയാൾ ഡിവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു വെന്നും ഇയാളുടെ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഓഫീസിലെ സീറ്റു പോലും തന്റെയടുത്ത് നിന്നും ഓഫീസിലെ മറ്റൊരു നിലയിലേക്ക് മാറ്റിയതായും യുവതി പറയുന്നു. പിന്നീട് നേരിൽ കണ്ട് സംസാരിച്ചപ്പോൾ പല സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും 48 വയസ്സുള്ള ഒരു സ്ത്രീയുമായി ഒരുവർഷത്തിലേറെയായി ലൈംഗിക ബന്ധമുണ്ടെന്നും പറഞ്ഞുവെന്നും യുവതി പരാതിയിൽ പറയുന്നു.തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.

The post രാത്രി ഷിഫ്ടിൽ ഫോൺ സെക്‌സ് ; ഓഫീസിലും ലിഫ്റ്റിലും കാറിലും ലൈംഗിക പീഡനം; മാതൃഭൂമി ന്യൂസിലെ മുതിർന്ന അവതാരകൻ പീഡനക്കേസിൽ അറസ്റ്റിൽ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles