Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20570

അയർലണ്ട് ഇളക്കി മറിക്കാൻ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു

$
0
0

ഡബ്ലിന്‍:മലയാള യുവതയുടെ ഹരമായി മാറിയ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു .അയര്‍ലണ്ടിലെ ദ്രോഗഡയില്‍ സെപ്തംബര്‍ 22 ന് അവതരിപ്പിക്കപ്പെടുന്ന ‘നിറസന്ധ്യ 2017 പരിപാടിയില്‍ പങ്കെടുക്കാനാണ് സുപ്രസിദ്ധ നടിയും നര്‍ത്തകിയും ഗായികയുമായ കൃഷ്ണപ്രഭ എത്തുന്നത് . ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.krishnaprabha2

കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 22 ന് വൈകിട്ട് 6 മണിക്ക് ദ്രോഗഡ ബാര്‍ബിക്കേന്‍ സെന്ററിലാണ് പ്രോഗ്രാം. krishnap1സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന ടീം ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കിയാണ് കലാവിരുന്നൊരുക്കുന്നത്.കലാഭവന്‍ നിയാസ്(മറിമായം ഫെയിം) കലാഭവന്‍ സലിം,കലാഭവന്‍ സതീഷ്,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍,പിന്നണി ഗായിക സോണി സായ് , എന്നിവരടങ്ങുന്ന ടീമാണ് നിറസന്ധ്യ2017 ല്‍ അണിനിരക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും,ബുക്കിംഗിനും
0892115979, 0894084391, 0879604051

The post അയർലണ്ട് ഇളക്കി മറിക്കാൻ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭ ദ്രോഗഡയില്‍ എത്തുന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20570

Trending Articles