Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

നിര്‍മാണം വി.മുരളീധരന്‍ ,സംവിധാനം കെ.പി.ശ്രീശന്‍ ;വിതരണം വി.വി.രാജേഷ്

$
0
0

തിരുവനന്തപുരം :ബിജെപിയിലെ കോഴവിവാദം വന്‍ ഗൂഡാലോചനയുടെ ചുരുളുകള്‍ ആണ് പുറത്തു വരുന്നത്.കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കാത്തിരുന്ന കേരള ഘടകത്തിന്റെ പത്തിക്കിട്ട് അടിച്ച അടിയായിരുന്നു ഗ്രൂപ്പു വഴക്കിലൂടെ പുറത്തു വന്ന വന്‍ അഴിമതി.ഇപ്പോല്‍ പുറത്തുവന്ന അഴിമതി കഥയില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ഈ അഴിമതി ആരോപണത്തില്‍ ‘പരാതി കിട്ടിയപ്പോള്‍ തന്നെ അതില്‍ തന്റെ അടുത്ത ആള്‍ ആയ സതീശന്റെ പേര്‍ കണ്ടപ്പോല്‍ തന്ന കുമ്മനം രാജശേഖരന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ആയ കെ.പി ശ്രീശനേയും നസീറിനേയും അന്വോഷണം ഏല്പ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ പരാതി രഹസ്യം ആക്കി വെക്കേണ്ടതിനു പകരം ശ്രീശന്‍ മുരളീധരുമായി ചര്‍ച്ച ചെയ്തു. പരാതിയില്‍ എം ടി.രമേശിന്റെ അടുപ്പക്കാരനായ ആര്‍.എസ്.വിനോദിന്റെ പേരു കണ്ടപ്പോള്‍ തന്നെ മുരളീധരനും കൂട്ടര്‍ക്കും സന്തോഷമാവുകയും തുടര്‍ന്ന് കേരള ബിജെപിയെ പിടിച്ചു കുലുക്കിയ ‘അഴിമതി ആരോപണത്തിന്റെ ‘ഗൂഡാലോചന ‘തിരക്കഥ രചിക്കപ്പെടുകയായിരുന്നു എന്നും ബിജെപിയിലെ തന്നെ ഉന്നതര്‍ ആരോപിക്കുന്നു.
കുമ്മനത്തിനു ശേഷം എം ടി.രമേശിനെ കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റ് ആക്കണം എന്ന ധാരണ കേന്ദ്ര ബിജെപി ,ആര്‍ എസ് എസ് എടുത്തിരുന്നു.

എന്നാല്‍ കേരളത്തിലും കേന്ദ്രത്തിലും സ്ഥാനങ്ങളില്ലാതെ അലയുന്ന മുരളീധരന്‍ ഈ നീക്കം സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു.ഇതേ അവസരത്തിലാണ് മെഡിക്കല്‍ കോളേജ് കോഴയുടെ രൂപത്തില്‍ അവസരം വീണുകിട്ടിയത് .ഈ അവസരം മുതലാക്കി വി.മുരളീധരന്‍ സ്വന്തക്കാരുടെ ഗ്രൂപ്പ് യോഗം വിളിച്ചു എന്നും ആരൊപണം ഉണ്ട്. മാത്രമല്ല എം ടി.രമേശിനെ എങ്ങനെ എങ്കിലും റിപ്പോര്‍ട്ടില്‍ കുടുക്കാന്‍ പദ്ധതി തയ്യറാക്കി എന്നും ആണ് ബിജെപി നേതാക്കള്‍ തന്നെ ആരോപിക്കുന്നത് .bjp-1

എം .ടി രമേശിനെ എങ്ങനെ എങ്കിലും ‘അഴിമതി റിപ്പോര്‍ട്ടുമായി കണക്ട് ചെയ്യാന്‍ വന്‍ ഗൂഡാലോചനയാണ് നടന്നത്.അന്വോഷണം നടത്തിയ ശ്രീശനും നസീറും പരാതിയില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കുന്നതിനു പകരം എം .ടി.രമേശിനെ അഴിമതി റിപ്പോര്‍ട്ടില്‍ പെടുത്തുക എന്ന തന്ത്രം മെനയുകയായിരുന്നു.

രമേശിന് എതിരെ ആരും മൊഴികൊടുക്കാതിരുന്നപ്പോള്‍ ‘തെളിവ് എടുത്തതീനു ശേഷം പിന്നയും പലരുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.” എം ടി രമേശിന് എതിരെ ഇനിയും എന്തെങ്കിലും പറയാനുണ്ടോ ‘എന്നാണ് പലരോടും ചോദിച്ചത് ഒന്നും കിട്ടാതെ വന്നപ്പോള്‍ എം ടി രമേശിന്റെ പേര് ചെര്‍പ്പളശ്ശേരിക്കാരന്‍ നാസര്‍ പരാമര്‍ശിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.ആദ്യം കേല്‍ക്കുമ്പോള്‍ രമേശിന് ഇതില്‍ പങ്കുണ്ട് എന്നു തോന്നുന്ന വിധത്തില്‍ ആയിരുന്നു റിപ്പോര്‍ട്ടില്‍ ഇത് എഴുതിയത് .
റിപ്പോര്‍ട്ട് തയ്യറാക്കിയത്നു ശേഷം നസീര്‍ ഈ റിപ്പോര്‍ട്ട് വി.വി.രാജേഷിനു അയച്ചുകൊടുക്കുകയും രാജേഷ് തലസ്ഥാനത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചു കൊടുക്കുകയും ആയിരുന്നു.അതിനു ശേഷം കുമ്മനത്തിന്റെ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്നു വരുത്തി തീര്‍ ക്കാന്‍ മുരളീധരപക്ഷം നീക്കം നടത്തി എന്നും ആരോപണം ഉണ്ട്.ഇതിനു വന്‍ ഗൂഡാലോചന നടത്തി. എന്നാല്‍ നസീറിന്റെ എ.മെയില്‍ അഡ്രസ്സ് ചോര്‍ന്നു കിട്ടിയ വാര്‍ത്തയോടൊപ്പം വന്നത് സംശത്തിനു കാരണമായി .എം ടി രമേശിനൊപ്പം കുമ്മനത്തേയും ഗൂഡാലോചനക്കാര്‍ ടാര്‍ജറ്റ് ചെയ്തിരുന്നു.എന്നാല്‍ പദ്ധതികള്‍ പാളി.ആദ്യം ഒന്നു പതറി എങ്കിലും കേന്ദ്ര നേതൃത്വം ഇപ്പോള്‍ രമേശിന് ഒപ്പം ആണ് നില്‍ക്കുന്നത് .bjp-19

അതേസമയം കേരളത്തില്‍ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനു മൂക്കുകയറിടാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര നേതൃത്വം ഉപസമിതിയെ നിയോഗിക്കും.സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സ്വത്തു വിവരങ്ങളും ഉപസമിതി പരിശോധിക്കും. ആര്‍എസ്‌എസ് നിര്‍ദേശം അനുസരിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു മേല്‍ പിടിമുറുക്കുന്നതെന്നാണു വിവരം. സംസ്ഥാന നേതൃത്വത്തിനെതിരായ അഴിമതി ആരോപണം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഹവാല ഇടപാടുകളും വ്യാജരസീത് ഉണ്ടാക്കി പണം തട്ടിയതും ഉള്‍പ്പെടെ എന്‍ഫോഴ്സമെന്‍റ് അന്വേഷിക്കുമെന്നാണ് സൂചന.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വിളിച്ച്‌ അഴിമതി ആരോപണങ്ങളിലുള്ള അതൃപ്തി അറിയിച്ചിരുന്നു. ഉപസമിതിയെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന നേതൃത്വത്തെ നിരീക്ഷിക്കുന്നതിനു പുറമേ നേതൃനിരയില്‍ വലിയ അഴിച്ചുപണി നടത്താനും കേന്ദ്ര നേതൃത്വത്തിനു പദ്ധതിയുണ്ട്. ഇതോടൊപ്പം സംസ്ഥാനഘടകത്തില്‍ തലമുറമാറ്റത്തിനുള്ള നടപടികളും കേന്ദ്രനേതൃത്വം സ്വീകരിക്കുമെന്നാണു വിവരം. ഉപസമിതിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുരളീധര്‍ റാവു, ഭൂപേന്ദര്‍ യാദവ്, കേരളത്തിന്‍റെ സംഘടനാചുമതലയുള്ള എച്ച്‌. രാജ എന്നിവര്‍ അംഗങ്ങളാകും.

The post നിര്‍മാണം വി.മുരളീധരന്‍ ,സംവിധാനം കെ.പി.ശ്രീശന്‍ ;വിതരണം വി.വി.രാജേഷ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles