Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സുനിലിന്‍റെ അമ്മ രഹസ്യ മൊഴി നല്‍കി; കുടുതല്‍ പേര്‍ കുടുങ്ങും??

$
0
0

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്‍റെ അമ്മ ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കാലടി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ശോഭന രഹസ്യ മൊഴി നല്‍കിയത്.

അതിനിടെ കേസില്‍ സുനിലിന്‍റെ ജാമ്യാപേക്ഷ ഇന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ജൂലൈ 18നാണ് സുനിലിന്‍റെ അഭിഭാഷകനായ ആളൂര്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സുനിലിന്‍റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം കോടതി ആഗസ്റ്റ് രണ്ടു വരെ നീട്ടിയിരുന്നു.

രഹസ്യമൊഴി നല്‍കാന്‍ സുനിലിന്‍റെ അമ്മ ശോഭനയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച കാലടി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ രഹസ്യമൊഴിയെടുത്തത്.

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശോഭന വെളിപ്പെടുത്തിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസ് കൂടാതെ സുനില്‍ പ്രതിയായ പഴയ കേസുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പറഞ്ഞതായി വിവരങ്ങള്‍ പുറത്ത് വരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പിടിയിലാവര്‍ മാത്രമല്ല പിന്നില്‍ വേറെയും ചിലര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ശോഭന കോടതിയില്‍ പറഞ്ഞതായി സൂചനയുണ്ട്.

മകന്‍റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നു രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ശോഭന പ്രതികരിച്ചു. മാത്രമല്ല മകനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011ല്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ പുതിയൊരു കേസ് കൂടി സുനിലിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ സുനിലിനൊപ്പം പങ്കാളിയായ നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

2011ലെ സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താന്‍ സുനിലിന്‍റെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. എട്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

The post സുനിലിന്‍റെ അമ്മ രഹസ്യ മൊഴി നല്‍കി; കുടുതല്‍ പേര്‍ കുടുങ്ങും?? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles