കുട്ടികളുടെ സെക്സ് ആവശ്യപ്പെട്ട് 200ൽ അധികം സ്ത്രീകൾ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ അശ്ലീല സന്ദേശം. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡിനേറ്ററായ എംസി മെയ്തീനാണ് അശ്ലീല സന്ദേശം അയച്ചത്. തൊട്ട്പിന്നാലെ സന്ദേശം അയച്ചത് താനല്ലെന്നും സുഹൃത്താണെന്നും വിശദീകരിച്ച് വീണ്ടും സന്ദേശം അയച്ചു.
മൈഷോപ്പ് ഹോം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ എംസി മൊയ്തീൻ ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിൽ ജോലി നോക്കുന്നത്. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡ്നേറ്ററുടെ ചുമതലയാണ് എംസി മെയ്തീനുള്ളത്.
സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണം ഉണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടില്ല.
17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.
അതേസമയം സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സമ്മർദം അവഗണിച്ച് അംഗങ്ങളായ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോക്സോ നിയമ പ്രകാരം വരെ കേസെടുക്കാവുന്ന കുറ്റമാണിത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത്തരത്തിൽ അശ്ലീല സന്ദേശം വന്നാൽ അത് ഡിലീറ്റ് ചെയ്യുകയും അംഗത്തെ താക്കീത് ചെയ്യുകയും വേണം. ഇതിൽ തുടർ നടപടികളും ഉണ്ടാകണം ഇത് ഗ്രൂപ്പ് അഡ്മിന്‍റെ ചുമതലയാണ്.
The post കുട്ടികളുടെ സെക്സ് വേണം; ഉദ്ധ്യോഗസ്ഥന്‍റെ സന്ദേശം കുടുംബശ്രീ സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ appeared first on Daily Indian Herald.