ഇനി എല്ലാത്തിനും ഈശ്വരന്‍ തുണ.ദിലീപിന്റെ അറസ്റ്റിന് ശേഷം നടി കാവ്യ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍ അതിനിടെ കാവ്യ മാധവന്‍ ഒളിവില്‍ പോയിരിക്കുകയാണന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതിനിടെ കാവ്യ മാധവന്‍ കണ്ണൂരിലുണ്ടെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കാവ്യയും അമ്മയും കാവ്യയുടെ ബന്ധുവീട്ടിലാണു് ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാത്രി എട്ടോടെ തിരക്കൊന്നുമില്ലാതിരുന്ന സമയത്താണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുനും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ എത്തിയ ഇവര്‍ പൊന്നിന്‍കുടം വെച്ച് തൊഴുതു.രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപ്പാട് പൊന്നിന്‍ കുടം സമര്‍പ്പിക്കലാണ്. കാവ്യയുടെ കുടുംബം അവിടെ നിന്നും പൊന്നിന്‍ കുടം സമര്‍പ്പിച്ചതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ അവിടുന്ന് രസീത് എടുത്തത് കാവ്യയുടെയും അമ്മയുടെയും പേരില്‍ മാത്രമായിരുന്നെന്നാണ് വിവരം.
കാവ്യാ മാധവന്‍ എത്തിയെങ്കിലും ക്ഷേത്രത്തില്‍ പോകാതെ തളിപ്പറമ്പിലെ ബന്ധുവായ രമേശന്‍റെ വീട്ടിലാണ് താമസിച്ചതായാണ് വിവരം.
വെളളിയാഴ്ച പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതാണ് കുടംബം മടങ്ങിയത്.
കാവ്യയുടെ കുടുംബം കാവ്യയ്ക്ക് വേണ്ടി മാത്രം വഴിപ്പാട് നടത്തിയെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെ കസ്റ്റഡിയിലായിരിക്കുന്ന ദിലീപിനെ അവരും കൈവിട്ടോ എന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
The post കാവ്യാ മാധവനായി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴല്‍; ദിലീപിനായി വഴിപാടൊന്നും നടത്തിയില്ല appeared first on Daily Indian Herald.