Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അടഞ്ഞുകിടന്ന ഫ്ലാറ്റിൽ നിന്നും പ്രവാസി യുവാവും യുവതിയും പിടിയിലായി !..

$
0
0

മസ്കറ്റ് : അടഞ്ഞുകിടന്ന ഫ്ലാറ്റിൽ പ്രവാസി യുവാവും യുവതിയും പാപത്തെ സൗന്ദര്യവത്കരിച്ചു!.. അടഞ്ഞുകിടന്ന ഫ്ലാറ്റില്‍ നിന്നും പിടികൂടിയ ഏഷ്യക്കാരനായ യുവാവിനും യുവതിയ്ക്കും യു.എ.ഇ ഫെഡറല്‍ സുപ്രീംകോടതി ഒരുമാസം തടവ് ശിക്ഷ വിധിച്ചു. പാപത്തെ സൗന്ദര്യവത്കരിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം.ഒരു വടക്കന്‍ എമിറേറ്റിലെ ഫ്ലാറ്റില്‍ നിന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. നിയമപരമായി വിവാഹം ചെയ്യാതെ അടച്ചിട്ട മുറിയില്‍ ഒരുമിച്ചിരിക്കുന്നത് നിയമപ്രകാരം കുറ്റകൃത്യമാണ്. കീഴ്ക്കോടതി വിധി ശരി വച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

തുടര്‍ന്ന്‍ ഇവരെ നടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഇവരുടെ അപ്പീല്‍ തള്ളുകയായിരുന്നു. നേരത്തെ പോലീസ് ചോദ്യം ചെയ്യലിലും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. പ്രാഥമിക കോടതി ഇവരെ ശിക്ഷിച്ചതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി മൂന്ന് മാസം തടവ് എന്നത് ഒരു മാസമായി ഇളവ് നല്‍കുകയായിരുന്നു.

The post അടഞ്ഞുകിടന്ന ഫ്ലാറ്റിൽ നിന്നും പ്രവാസി യുവാവും യുവതിയും പിടിയിലായി !.. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles