കുവൈത്ത്: ഭാര്യയും കുഞ്ഞുങ്ങളും നാട്ടില്‍ നിന്നു മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കുവൈറ്റില്‍ മലയാളി യുവാവ് ദാരുണമായി മരണപ്പെട്ടു. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. ജോലിക്കിടയില്‍ ഡ്രില്‍ മെഷനില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് ബിജു മരിച്ചത്. പ്രിസ്മ അലുമിനിയം കമ്പിനിയിലെ ജോലിക്കാരനായിരുന്നു ബിജു. ഭാര്യയും കുട്ടികളും ഞായറാഴ്ച്ച ബിജുവിന്റെ അടുത്തേയ്ക്കു പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനം ദിവസങ്ങളെ ആയിരുന്നുള്ളു. മൂത്തകുട്ടിക്ക് മൂന്നു വയസാണ്.
കുവൈത്ത് അല്‍റായിയിലെ പ്രിസ്മ അലൂമിനിയം ഫെബ്രിക്കേഷന്‍ കമ്ബനിയിലെ ജോലിക്കാരന്‍ ആയിരുന്നു.ജോലിക്കിടെ ഞായറാഴ്ച രാവിലെ ഡ്രില്‍ മെഷീനില്‍ നിന്നും ഷോക്കേറ്റ ബിജുവിനെ ഉടന്‍ മുബാറഖിയ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെതുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.ഭാര്യ ടെസിമോള്‍ ബിജു ഹവലിയിലെ പ്രൈവറ്റ് ക്ലിനിക്കില്‍ നഴ്സാണ്. രണ്ട് മക്കളുണ്ട്. ആല്‍ബിന്‍ (മൂന്ന്), എമിലിന്‍ എന്നിവരാണ് മക്കള്‍. ഇളയകുട്ടി എമിലിന്‍ ജനിച്ചത് മാസങ്ങള്‍ക്കുമുമ്ബാണ്. മധ്യവേനല്‍ അവധിയ്ക്ക് നാട്ടില്‍ പോയ ഭാര്യയും മക്കളും മറ്റെന്നാള്‍ അവധി കഴിഞ്ഞ് കുവൈത്തില്‍ തിരികെയെത്താനിരിക്കെയാണ് അപകടം.മൃതദേഹം ദജീജു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post കുഞ്ഞും ഭാര്യയും ഗള്‍ഫില്‍ കാണാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് യുവാവിന് ദാരുണാന്ത്യം appeared first on Daily Indian Herald.