Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പോലീസ് അന്വേഷണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക്; ദിലീപുമായി ബന്ധമുള്ളവരുടെ മൊഴിയെടുത്തു..ബിനാമികൾ അങ്കലാപ്പിൽ

$
0
0

കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. . ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്.റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.നേരത്തെ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തപ്പോള്‍ ഭൂമി ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ ചോദിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുണ്ടോ എന്നറിയാനാണ് ദിലീപിന്റെ പങ്കാളികളെ മൊഴിയെടുക്കുന്നതിനു വേണ്ടി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയത്.

ജയില്‍ അധികൃതരും പള്‍സര്‍ സുനിലും ഭീഷണിപ്പെടുത്തിയിട്ടാണു താന്‍ കത്തെഴുതിയതെന്നായിരുന്നു വിപിന്‍ ലാല്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണ്‍ ചെയ്തതിനും സഹായം ആവശ്യപ്പെട്ടു കത്തെഴുതിയതിനും പിന്നിലെ ഗൂഢാലോചന വ്യക്തമായിട്ടില്ല.
വിപിന്‍ലാലിനെയും സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും ഇതുസംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഫോണ്‍ ഉപയോഗം പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജന്‍ അപ്പുണ്ണിയെയുമാണ് വിളിച്ചതെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഫോണ്‍വിളി ഗൂഢാലോചനക്കാണോ ബ്ലാക്ക്മെയിലിംഗിനാണോ എന്നതാണ് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച്‌ പൊലീസിന് ലഭിച്ച മൊഴികള്‍ പരസ്പര വിരുദ്ധമാണ്.aju dileep -salim

ജയിലില്‍ നിന്ന് എഴുതിയ കത്ത് ഗൂഢാലോചനക്കുള്ള തെളിവാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ ഫോണ്‍വിളി നിര്‍ണായകമായതിനാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷമെ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കുയുള്ളു. അതേസമയം, ആരോപണ വിധേയരുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കല്‍ തുടരും. നേരത്തെ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ ചിലരെ കൂടി പൊലീസ് മൊഴിയെടുക്കലിനായി വിളിച്ചുവരുത്തിയേക്കും.

അതേസമയം ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെയും സഹതടവുകാരായിരുന്ന വിഷ്ണു, വിപിന്‍ലാല്‍, മൂന്നാം പ്രതി മേസ്തിരി സുനില്‍ എന്നിവരെയും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത വിപിന്‍ലാല്‍ കത്തെഴുതിയത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടില്ല, എന്നാല്‍ ജയില്‍ അധികൃതരും പള്‍സര്‍ സുനിയും ഭീഷണിപ്പെടുത്തിയാണ് താന്‍ കത്തെഴുതിയതെന്ന് മാധ്യമങ്ങളോട് വിപിന്‍ലാല്‍ പറഞ്ഞിരുന്നു.മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി വിവരങ്ങള്‍ പറയുന്നില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കത്ത് എഴുതിയത് താനാണെന്ന് വിപിന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയിരുന്നു. ജയില്‍ അധികൃതരുടേയും പള്‍സര്‍ സുനിയുടേയും ഭീഷണിയെ തുടര്‍ന്നാണ് കത്തെഴുതിയതെന്ന് വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിട്ടുണ്ട്.

The post പോലീസ് അന്വേഷണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക്; ദിലീപുമായി ബന്ധമുള്ളവരുടെ മൊഴിയെടുത്തു..ബിനാമികൾ അങ്കലാപ്പിൽ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles