Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നഴ്സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

$
0
0

ന്യായമായ വേതനം ആവശ്യപ്പെട്ടുകൊണ്ട് നഴ്സുമാർ നടത്തിവരുന്ന സമരം സമൂഹത്തിന്റെ സർവ്വ പിന്തുണയും അർഹിക്കുന്നു. ആതുരശുശ്രൂഷാ രംഗത്ത് അർപ്പണബോധത്തോടെ പ്രവർത്തിച്ചുവരുന്ന നഴ്സുമാരായ സഹോദരങ്ങൾ അനുഭവിച്ചുവരുന്ന അവഗണന അവസാനിപ്പിക്കാൻ ഈ സമരത്തിന് സാധിക്കട്ടെ. വിജയിക്കേണ്ട ഒരു സമരമാണിത്.

അടുത്ത ദിവസം നടക്കുന്ന നിർണായക ചർച്ച ഫലപ്രാപ്തിയിലെത്തുന്നതിന് ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ.

നീതിയുടേയും ന്യായത്തിന്റേയും മനുഷ്യത്വത്തിന്റേയും മാർഗത്തിലേക്ക് എത്തിച്ചേരാൻ സ്വകാര്യ ആശുപത്രി അധികൃതർ ഇനിയെങ്കിലും തയ്യാറാകണം.

കടുത്ത പനിയിൽ പെട്ട് കേരളം വിറച്ചുകൊണ്ടിരിക്കുമ്പോൾ ആതുരശുശ്രൂഷ രംഗത്ത് വളർന്ന് വരുന്ന അസ്വസ്ഥത ഒഴിവാക്കാനുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം സർക്കാരിനുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ആ ബാധ്യതയും ഉത്തരവാദിത്വവും നിറവേറ്റണം.

The post നഴ്സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles