Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഇസ്‌ളാമിക് സ്റ്റേറ്റ്’മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തി

$
0
0

വാഷിംഗ്ടണ്‍: ഇസ്‌ളാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ വക്താക്കള്‍ മനുഷ്യാവയവങ്ങള്‍ ശേഖരിക്കാന്‍ അനുയായികള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ കണ്ടെത്തിയതായി റൂയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ നിര്‍ദ്ദിഷ്ട ഉത്തരവ് പ്രകാരം ഐ.എസ് ബന്ദിയാക്കിയ ആളുകളുടെ ശരീര ഭാഗങ്ങള്‍ അവരുടെ ജീവന് അപകടമാണെങ്കില്‍ പോലും മറ്റൊരു മുസ്‌ളീമിന്റെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കുന്നത് അനുവദനീയമാണ്. 2015 ജനുവരി 31ന് ഇറക്കിയതെന്ന് പറയുന്ന പ്രസ്തുത ഉത്തരവിന്റെ ആധികാരികത ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ലെങ്കിലും തീവ്രവാദ ഗ്രൂപ്പായ ഇസ്‌ളാമിക് സ്റ്റേറ്റ് മനുഷ്യാവയവങ്ങളുടെ കടത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയം ജനിപ്പിച്ചിരിക്കുകയാണ്.

 

കിഴക്കന്‍ സിറിയയില്‍ കഴിഞ്ഞ മെയില്‍ അമേരിക്കന്‍ സേനകള്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഉത്തരവ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തത്. ഇസ്‌ളാമിക് സ്റ്റേറ്റിന്റെ റിസര്‍ച്ച് ആന്റ് ഫത്‌വ കമ്മിറ്റിയുടെ ഉത്തരവാണിത് എന്നുപറയുന്നു. മെയ് മാസത്തില്‍ നടന്ന റെയ്ഡില്‍ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന സാമ്പത്തിക കാര്യ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും നിരവധി കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളും സിഡികളും ഡിവിഡികളും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. പണമുണ്ടാക്കാനായി മനുഷ്യാവയവങ്ങളുടെ കടത്ത് ഇസ്‌ളാമിക് സ്റ്റേറ്റ് നടത്തുന്നതായി ഇറാഖ് നേരത്തെ ആരോപിച്ചിരുന്നു. പിടിച്ചെടുത്ത രേഖകള്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് മനുഷ്യാവയവങ്ങളുടെ കടത്ത് പണത്തിനായി നടത്തുന്നതിന്റെ തെൡവുകള്‍ എന്ന നിലയില്‍ ഐക്യരാഷ്ര്ട സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പരിശോധിക്കണമെന്നും ഐക്യരാഷ്ര്ട സംഘടനയിലെ ഇറാഖ് അംബാസിഡര്‍ മുഹമ്മദ് അലി അല്‍ഹാക്കീം പറഞ്ഞു.


Viewing all articles
Browse latest Browse all 20522

Trending Articles