മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ നടിയാണ് രസ്‌ന. സീരിയലില്‍ സജീവമായി നിന്ന നടിയെ കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരു വേദിയിലും കണ്ടിട്ടില്ല കാരണം എന്താണ്..?മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ നടി രസ്‌നയെ കാണാന്‍ ഇല്ലെന്നും ആരോ നിര്‍ബന്ധിച്ച് തടവിലാക്കിയിരിക്കുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സീരിയലില്‍ സജീവമായി നിന്ന നടിയെ കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരു വേദിയിലും കണ്ടിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചത്. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രസ്‌ന തന്നെ രംഗത്തെത്തി.ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളിലെയ്‌ക്കൊന്നും ഇപ്പോള്‍ ക്ഷണം ലഭിക്കാത്തത് കൊണ്ടാണ് പോകാത്തത്.
മറ്റൊരു സമുദായത്തില്‍പ്പെട്ടയാളെയാണ് വിവാഹം ചെയ്തത്. ഇത് വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ജീവിതത്തിന് പബ്ലസിറ്റി കൊടുക്കാത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല അഭിനയം നിര്‍ത്തിയത്. എന്റെ കുഞ്ഞിന്റെ കൂടെ ഞാനുണ്ടാകണം, അല്ലാതെ ആരും തടവില്‍ വെച്ചിരിക്കുന്നതല്ല. എന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പലതുണ്ട്. അതൊന്നും ഞാനല്ല. ഇതില്‍ നിന്നൊക്കെ പലര്‍ക്കും മോശമായി മെസേജ് അയച്ചതായും അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്‌നേഹിക്കുന്നവരോടായി ഒന്നേ പറയാനുള്ളൂ. വളരെ സന്തോഷമായാണ് ഞാന്‍ ജീവിക്കുന്നതെന്നും രസ്‌ന പറഞ്ഞു.ഞാൻ അഭിനയം നിർത്തി യത് ആരും നിർബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോൾ ഞാൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്; ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.പിന്നെ, എന്റെ പേരില് ഒരുപാട് ഫെയിസ്ബുക്ക് എക്കൗണ്ടുകളുണ്ട്. അതൊന്നും ഞാൻ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലർക്കും മെസേജ് അയച്ചതായി അറിയാൻ കഴിഞ്ഞു. ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാൻ വളരെ സന്തോഷമായാണ് ഇപ്പോൻ ജീവിക്കുന്നത്.
The post പരിജാതം സീരിയലിലെ രസ്‌നയ്ക്ക് എന്തു സംഭവിച്ചു? appeared first on Daily Indian Herald.