Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കര്‍ണാടകയിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി.വിദേശ ജോലി ലഭിക്കാനുളള സാധ്യതക്ക് ഇരുട്ടടി ..മലയാളികൾ പ്രതിസന്ധിയിൽ

$
0
0

ബംഗളുരു: കര്‍ണാടകയിലെ മുഴുവന്‍ നഴ്‌സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.കര്‍ണാടകയിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കുമെന്നു മുൻപ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു .ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ അംഗീകാരമുളള നഴ്‌സിങ് സ്ഥാപനങ്ങളുടെ പട്ടികയുണ്ട്.ജൂൺ ഒന്നിന് ഈ വിവരം ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.

2017-18 വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടിക. ഇതിലാണ് കര്‍ണാടകത്തിലെ ഒരൊറ്റ സ്ഥാപനം പോലും ഇല്ലാത്തത്. കഴിഞ്ഞ തവണ 257 കോളേജുകള്‍ ഉണ്ടായിരുന്നിടത്താണ് ഇത്. കാരണം തേടിയപ്പോള്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ മറുപടിയില്‍ കാര്യം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നടത്താന്‍ കര്‍ണാടകത്തിലെ കോളേജുകള്‍ക്ക് ഉത്തരവ് പിടിവളളിയായി. ഇതാണ് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം റദ്ദാക്കാന്‍ കാരണവുമായി.NURSING KARNATAKA

തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെയാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല. ചുരുക്കത്തില്‍ ജോലി ചെയ്യാനാവുക കര്‍ണാടകയില്‍ മാത്രം. വിദേശത്ത് ജോലി ലഭിക്കാനുളള സാധ്യതയും അവസാനിക്കും. വായ്പയെടുത്ത് പഠിച്ച് അവസാനവര്‍ഷത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല. ചുരുക്കത്തില്‍ ജോലി ചെയ്യാനാവുക കര്‍ണാടകയില്‍ മാത്രം. വിദേശത്ത് ജോലി ലഭിക്കാനുളള സാധ്യതയും അവസാനിക്കും.നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കര്‍ണാടകയിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത് ഒരുപാട് പേരുടെ നേഴ്സിങ് മോഹത്തിന്റെ കടക്കല്‍ തന്നെ കത്തി വെച്ചിരിക്കയാണ്‍. കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലുമായി തുടരുന്ന ശീത സമരത്തിന്റെ ബാക്കിപത്രമാണിതെന്നാണ് അറിയാന്‍ കഴിയുന്നത്.എന്നാല്‍ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കില്ലെന്നാണ് കര്‍ണ്ണാടക നഴ്‌സിംഗ്് കൗണ്‍സിലിന്റെ വാദം. കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഐന്‍എസി അല്ലെന്നും അതിനാല്‍ അംഗീകാരം റദ്ദാകുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നു. ഐഎന്‍സിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎന്‍സിയുടെ ചുമതലയെന്നും അംഗീകാരം പിന്‍വലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കര്‍ണാടക കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.nursing -strike

എന്നാല്‍ കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലിന്റെ വാദങ്ങളെ ഐഎന്‍സി ഖണ്ഡിച്ചു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണു സര്‍വകലാശാലകള്‍ കോഴ്സുകള്‍ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎന്‍സി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഐഎന്‍സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോഴ്സ് കഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ കിട്ടിയില്ലെങ്കില്‍ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യന്‍ നഴ്സസ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതും ഐഎന്‍സിയാണ്. നഴ്സസ് രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ എല്ലാം വൃഥാവിലാകും.
അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കില്ലെന്നതും വിദ്യാര്‍ഥികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാര്‍ത്ഥികളും നഴ്സിഗ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വരുന്ന അധ്യയന വര്‍ഷം പഠിക്കാന്‍ ചേരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കര്‍ണാടകത്തില്‍ പഠിക്കുന്നവര്‍ അവിടെ ജോലി ചെയ്യുന്ന സ്ഥിതി വിരളമാണ്.മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കോളജിന്റെ അനുമതി വേണം താനും.ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലുമായുളള തര്‍ക്കം തീര്‍ത്ത് മുഴുവന്‍ കോളേജുകള്‍ക്കും അംഗീകാരം ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമോ എന്നാണ് ഇനി കാണേണ്ടത്.തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെയാണ്.

The post കര്‍ണാടകയിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി.വിദേശ ജോലി ലഭിക്കാനുളള സാധ്യതക്ക് ഇരുട്ടടി ..മലയാളികൾ പ്രതിസന്ധിയിൽ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles