Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നടിയെ ആക്രമിച്ച പ്രമുഖനെ തുറന്നുകാട്ടുമെന്ന് മഞ്ജു വാര്യര്‍…

$
0
0

കൊച്ചി::കൊച്ചിയില്‍ പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖനായ നടനെ തുറന്നുകാട്ടാന്‍ മഞ്ജു വാര്യര്‍ ആരാണയാള്‍ എന്ന സത്യം മറനീക്കി പുറത്ത് വരുത്താനുള്ള ഒരുക്കത്തിലാണ് വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് .മലയാള സിനിമാ മേഖലയെ അടക്കിവാഴുന്ന പുരുഷാധിപത്യത്തെ ചെറുക്കാന്‍ വേണ്ടിയാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ താരസംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവരെപ്പോലുള്ള സിനിമയിലെ പ്രമുഖ വനിതകളാണ് ഈ സംരംഭത്തിന് പിന്നില്‍. കൊച്ചിയില്‍ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ പോലും വെറുമൊരു പ്രതിഷേധക്കൂട്ടായ്മ സംഘടപ്പിക്കുകമാത്രമാണ് ചെയ്തത്‍. അതോടെതീര്‍ന്നു അവരുടെ പ്രതിഷേധങ്ങള്‍.

എന്നാല്‍ മഞ്ജു വാര്യരാണ് ആ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പുതിയ വിവരങ്ങളും അത്തരമൊരു ഗൂഢാലോചനയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ നടന്ന കളികളും സിനിമയാക്കാന്‍ ഒരുങ്ങുകയാണത്രേ മഞ്ജു വാര്യരും സംഘവും. മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഈ സിനിമയെടുക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍‍.actress-blurr8

ഈ സിനിമയില്‍ പള്‍സര്‍ സുനി എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് നടിയെ ആക്രമിച്ചതെന്ന കാര്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകളായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് അവരുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തുല്യമായ കൂലിയാവും നല്‍കുകയെന്നും പറയുന്നു. അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ് എന്നീ മുന്‍നിര സംവിധായികമാരില്‍ ആരെങ്കിലുമായിരിക്കും പടം സംവിധാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.

എന്നാല്‍  നടി ആക്രമിക്കപ്പെട്ട കേസില്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ക്യാംപ് തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതു സംബന്ധമായി വിശദമായ അന്വേഷണം നടത്തണമെന്നുമാണ് നടനുമായി ബന്ധപ്പെട്ടവരുടെ ആവശ്യം.
ഇടനിലക്കാര്‍ വഴി പ്രതികള്‍ നടത്തിയ കത്ത് നാടകവും ‘വിലപേശലും’ നടനെ കേസിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ഇവരുടെ ആരോപണം.ഇപ്പോള്‍ നടക്കുന്ന വെളിപ്പെടുത്തലില്‍ പ്രമുഖ നടിക്ക് വല്ല ബന്ധവുമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.വ്യക്തിപരമായ കുടിപ്പക സിനിമാ മേഖലയിലും കടന്നു കയറിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.നടനുമായി ബന്ധപ്പെട്ടവരോട് ഇടനിലക്കാര്‍ സംസാരിച്ചത് പണത്തിന് വേണ്ടിയല്ല, മറിച്ച് പേരു പറയുമെന്ന് ഭയപ്പെടുത്തി വരുതിയിലാക്കി ട്രാപ്പിലാക്കാനാണെന്നാണ് നടന്റെ സുഹൃത്തുക്കള്‍ സംശയിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികള്‍ എന്ത് പറഞ്ഞാലും പൊതു സമൂഹം വിശ്വസിക്കുമെന്നതിനാലാണ് ‘നാടകം’ അരങ്ങേറിയതെന്നും ഇതാണ് യഥാര്‍ത്ഥ ഗൂഢാലോചനയെന്നുമാണ് ആരോപണം.

The post നടിയെ ആക്രമിച്ച പ്രമുഖനെ തുറന്നുകാട്ടുമെന്ന് മഞ്ജു വാര്യര്‍… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles