Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഷക്കീലയുടെ ആന്റീ ഹീറോ ആയി ജയസൂര്യ: ഷക്കീലയെ എണ്ണയിട്ടു കുളിപ്പിക്കുന്ന റോളിലേയ്ക്കു ജയസൂര്യയെ സിലക്ട് ചെയ്ത് സംവിധായകൻ

$
0
0

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാളത്തിൽ ഷക്കീല തിളങ്ങി നിൽക്കുന്ന കാലത്ത് ജയസൂര്യ മലയാള സിനിമയിൽ അവസരം നോക്കി നടക്കുകയായിരുന്നു. ആരെ കണ്ടാലും സിനിമയിൽ ചാൻസ് ചോദിക്കുന്ന ജയസൂര്യ. ജയസൂര്യയുടെ സ്ഥിരമായ തൊഴിൽ അവസരം തേടി നടക്കലായിരുന്നു. അതിനു വേണ്ടിയായിരുന്നു മിമിക്രിയിൽനിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത്. ഒരിക്കൽ….’ ഒരു റെസ്റ്റോറന്റൽ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ഒരു സിനിമയുടെ മണമടിക്കുന്നപോലെ തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. ഒട്ടും ശങ്കിക്കാതെ ജയസൂര്യ അവർക്ക് മുന്നിൽ അവതരിച്ചു.

സർ, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ( ദോസ്ത് ,അപരൻമ്മാർ നഗരത്തിൽ, കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യ അഭിനിവേശം കണ്ട് കണ്ണ് തള്ളി അവിടെ ഇരുന്നവരിൽ ഒരാൾ പറഞ്ഞു …..’ നിന്റെ ഫിഗർ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അൽപ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം. ശരപഞ്ചരത്തിലെ ജയനെ പോലെ , ഉയരങ്ങളിലെയും രാജാവിന്റെ മകനിലെയും മോഹൻലാലിനെ പോലെ …… ഇത് കേട്ട് ത്രില്ലടിച്ച ജയസൂര്യയുടെ മനസ്സിലൂടെ ആ സമയം ‘ ശരപഞ്ചരത്തിൽ ‘ ജയൻ കുതിരയെ തേച്ചുകുളിപ്പിക്കുന്ന രംഗം കടന്നുപോയി.

നിങ്ങൾക്ക് സമ്മതമമാണോ ?…’ ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് 100വട്ടം എന്ന് വിനയപൂർവ്വം തലയാട്ടി. എങ്കിൽ വിലാസവും ഫോൺ നമ്പറും ഇവിടെ കൊടുത്തുപോകൂ….,മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായ് ഒരാഴ്ച കഴിച്ചുകൂട്ടി ജയസൂര്യ. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോയാണ് അറിയുന്നത്, സംവിധായകൻ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതും.

ജയസൂര്യ ജീവനും കൊണ്ട് ഷൂട്ടിംഗ് സെറ്റിലേക്ക് കുതിച്ചു. അൽപ്പ വസ്ത്രത്തിൽ നടി ഷക്കീലയുമായി ഒരു ടിനേജ്കാരൻ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോൾ ലൊക്കേഷനിൽ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകൻ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു…’ നിങ്ങൾ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവിൽ നിങ്ങൾക്ക് പകരം വന്ന ആളാണ് ഇപ്പോൾ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സർ’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും….’ ജയസൂര്യ ഓടിയ വഴിയിൽ പിന്നീട് പുല്ല് മുളച്ചിട്ടില്ല..

The post ഷക്കീലയുടെ ആന്റീ ഹീറോ ആയി ജയസൂര്യ: ഷക്കീലയെ എണ്ണയിട്ടു കുളിപ്പിക്കുന്ന റോളിലേയ്ക്കു ജയസൂര്യയെ സിലക്ട് ചെയ്ത് സംവിധായകൻ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles