Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മുതലയുടെ വായില്‍ തലയിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ‘കുരങ്ങന്’പോലും അറിയാം; പക്ഷെ ഈ മനുഷ്യര്‍ക്ക് അറിയില്ലെങ്കിലോ, ഇതൊക്കെ തന്നെ നടക്കും!

$
0
0

മുതലയെ കാണുമ്പോള്‍ തന്നെ ഒരു ഭയമാണ്. അപ്പോള്‍ അതിന്റെ വായിനകത്ത് സ്വന്തം തല ഇട്ടുകൊടുക്കുന്ന മനുഷ്യനെ എന്ത് പറയും? കുട്ടിക്കാലത്ത് കേട്ട കഥകളില്‍ കുരങ്ങന് പോലും അറിയാം മുതലയുടെ വായില്‍ തലയിട്ടാല്‍ എന്താകുമെന്ന്. പക്ഷെ മനുഷ്യന്‍ മാത്രം അത് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ഇനി അതല്ല ധൈര്യം പ്രകടിപ്പിക്കാനുള്ള വഴിതേടിയാണ് ഈ പ്രവൃത്തി ചെയ്തതെങ്കില്‍ പിന്നെ ഒന്നും പറയാനില്ല, കിട്ടാനുള്ളത് വാങ്ങിച്ച് തലയില്‍ വെയ്ക്കുക തന്നെ!

CR2

മൃഗശാല പാലകന്റെ തലയില്‍ കടിച്ച് കുടയുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കാഴ്ചക്കാരെ ഞെട്ടിച്ച് വൈറലാകുന്നത്. ഇരയുടെ തലയില്‍ കടിച്ചുപിടിച്ച ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇരുവശത്തേക്കും തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച തായ്‌ലാന്‍ഡിലെ പ്രശസ്തമായ ക്രോക്കൊഡൈല്‍ ഷോയില്‍ ഒരു സംഘം ടൂറിസ്റ്റുകള്‍ നോക്കിനില്‍ക്കെയാണ് അക്രമം അരങ്ങേറിയത്. കാണികളെ രസിപ്പിക്കാനായി മുതലയുടെ വായ് തുറന്നുപിടിക്കുന്നതും, മുഴുവനായി തുറന്ന ശേഷം തലവെച്ച് ഭയപ്പെടുത്തുകയുമായിരുന്നു പ്രകടനക്കാരന്റെ ലക്ഷ്യം.

സൂകീപ്പറുടെ നിര്‍ദ്ദേശാനുസരം അനങ്ങാതെ ഇരുന്ന് കൊടുക്കുന്ന മുതലയുടെ വായില്‍ തന്റെ കൈയിലുള്ള വടികള്‍ കൊണ്ട് ആദ്യം പ്രകടനം നടത്തി. ഇതിന് ശേഷം വടികള്‍ വായില്‍ കുത്തിനിര്‍ത്തി. പിന്നീട് ഒരു വടി മാറ്റിയ ശേഷാണ് സ്വന്തം തലവെച്ചുകൊടുത്തത്. 10 സെക്കന്‍ഡോളം ഇങ്ങനെ നിന്നു. ഇതിന് പിന്നാലെയാണ് മുതല പൊടുന്നനെ വായടച്ചത്. കാണികളെ ഭയപ്പെടുത്തി പ്രകടനക്കാരന്‍ കരഞ്ഞുനിലവിളിച്ചു. മനുഷ്യന് ഒരു കടി കൊടുത്ത ശേഷം ഒന്നും സംഭവിക്കാത്ത പോലെ മുതല വെള്ളത്തിലേക്ക് തിരികെപോയി.

തലയില്‍ പരുക്കേറ്റ പ്രകടനക്കാരന്‍ നിലത്ത് കിടന്ന് വേദന കൊണ്ട് ഉരുളുന്നതും ദൃശ്യങ്ങളിലുണ്ട്. കുരങ്ങന് പണ്ടേ മനസ്സിലായ കാര്യം മനുഷ്യന് ഇപ്പോഴെങ്കിലും പിടികിട്ടിക്കാണും എന്ന് പ്രതീക്ഷിക്കാം!

The post മുതലയുടെ വായില്‍ തലയിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ‘കുരങ്ങന്’ പോലും അറിയാം; പക്ഷെ ഈ മനുഷ്യര്‍ക്ക് അറിയില്ലെങ്കിലോ, ഇതൊക്കെ തന്നെ നടക്കും! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles