Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം ; 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആധാര്‍ വേണം

$
0
0

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് .ബാങ്കുകള്‍ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.ഡിസംബര്‍ 31 നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം.അല്ലെങ്കില്‍ നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാക്കും.

പുതിയ അക്കൗണ്ട് തുടങ്ങണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം.മാത്രമല്ല അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.വലിയ പണമിടപാടുകള്‍ സുതാര്യമാക്കാന്‍ വേണ്ടിയാണ് കേന്ദ്ര നീക്കം.കള്ളപ്പണത്തിലൂടെ നടക്കുന്ന കച്ചവടങ്ങളും മറ്റും ഒഴിവാക്കാനും ഇതു സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി കോടതി ഉത്തരവിട്ടിരുന്നു.ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡുമായി ഇത് ബന്ധിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.ആധാര്‍ നമ്പര്‍ നികുതി വകുപ്പിനെ അറിയിക്കണം.
നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവരും ജൂലൈയ്ക്ക് മുമ്പ് ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരും വിവരങ്ങള്‍ നികുതി വകുപ്പിനെ അറിയിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായി കണക്കാക്കും.

The post എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം ; 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആധാര്‍ വേണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles