Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മെസിക്കെതിരെ ആരാധകന്റെ അധിക്ഷേപ വര്‍ഷം; കിരീടം തട്ടിയെടുത്തു മുഖത്തു തുപ്പി

$
0
0

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് എതിരെ ആരാധകന്റെ അസഭ്യവര്‍ഷം. ലോക് ക്ലബ് ഫുട്‌ബോള്‍ മത്സരത്തില്‍ റിവല്‍ പ്ലേറ്റിന് എതിരെ ബാഴ്‌സ കപ്പ് നേടിയതില്‍ പ്രതിഷേധിച്ചാണ് ബാഴ്‌സ താരമായ മെസിക്ക് എതിരെ റിവല്‍ പ്ലേറ്റ് ആരാധകന്‍ മോശമായി പെരുമാറിയത്. മോശം വാക്കുകളില്‍ മെസിയെ അഭിസംബോധന ചെയ്ത യുവാവ് മെസിക്ക് നേരെ തുപ്പുകയും ചെയ്തു.
അര്‍ജന്റീനന്‍ താരവും ബാഴ്‌സയിലെ സഹതാരവുമായ ജാവിയര്‍ മാഷരീനോയ്ക്കും ഒപ്പം യൊക്കോഹോമ വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് ആരാധകന്റെ ആക്രമണമുണ്ടായത്. മെസിയെ ചതിയനെന്ന് വിളിച്ച റിവര്‍പ്ലേറ്റ് ആരാധകന്‍ താരത്തിന് നേരെ തുപ്പി. എന്നാല്‍ മെസി ഒഴിഞ്ഞുമാറി.
സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി റിവര്‍പ്ലേറ്റ് ക്ലബ് രംഗത്തെത്തി. ചിലര്‍ മാന്യതയില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ക്ലബ് മെസി മാന്യനായ താരമാണെന്നും പറഞ്ഞു. അര്‍ജന്റീനിയര്‍ മാധ്യമങ്ങളും മെസിക്ക് എതിരായ അധിക്ഷേപത്തെ അപലപിച്ചു.


Viewing all articles
Browse latest Browse all 20534

Trending Articles