മൊറാദാബാദ്: അച്ഛനെ കൊലപ്പെടുത്തിയ കൊലയാളിയെ 12 വര്-ഷം കാത്തിരുന്ന് പ്രതികാരം ചെയ്തു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ 12-ാം വയസില്‍ അച്ഛനെ കൊലപ്പെടുത്തിയ ആളെയാണ് യുവാവ് 12 കഷണങ്ങളായി വെട്ടിമുറിച്ചു കൊലപ്പെടുത്തി പക വീട്ടിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആലം ഖാന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.ഈ മാസം പതിനാറിനായിരുന്നു ഗംഗാ നദിക്കരയില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തല ഭാഗം ലഭ്യമായിരുന്നില്ല. പിന്നീട് ഈ മൃതദേഹഭാഗങ്ങള്‍ മുഹമ്മദ് റെയ്‌സ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആലം ഖാന്‍ പിടിയിലാകുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ കാരണവും പ്രതികാരത്തിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പും ഇയാള്‍ പോലീസിനോടു വിവരിച്ചു.
സംഭവദിവസം ഇയാള്‍ മുഹമ്മദ് റെയ്‌സിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയശേഷം കൊലപ്പെടുത്തുക യായിരുന്നു. പിന്നീട് മൃതദേഹഭാഗങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കി യതായും ഇയാള്‍ വെളിപ്പെടുത്തി. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും ആലംഖാന്റെ കൂട്ടാളിയെയും പോലീസ് പിടികൂടി.