Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

തണുത്തുറഞ്ഞ പുതിയ ഭൂമി കണ്ടെത്തി: സൂര്യനിൽ നിന്നു 100 പ്രകാശ വർഷം അകലെ; അൻപതു വർഷം കാത്തിരുന്നാൽ മനുഷ്യനും താമസിക്കാം

$
0
0

സ്വന്തം ലേഖകൻ

ഹവായ്: അന്യഗ്രഹജീവികളെ നിരീക്ഷിക്കാൻ നാസയുടെ സഹകരണത്തോടെ എത്തിയ ശാസ്ത്രജ്ഞർ പുതിയ ഭൂമിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഹവായിൽ സ്ഥാപിച്ചിരുന്ന ടെലിസ്‌കോപ്പിലാണ് തണുത്തുറഞ്ഞ പുതിയ ഭൂമിയുടെ ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നത്. ടാൻസാനിയ, റഷ്യ, സെർബിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഭൂമിയ്ക്കു പാരലലായുള്ള ഈ ഗൃഹം കണ്ടെത്തിയിരിക്കുന്നത്. തണുത്തുറഞ്ഞ ഈ ഭൂമി സൂര്യനിൽ നിന്നും നൂറു പ്രകാശ വർഷം അകലയൊണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നാസയുടെ ടെലിസ്‌കോപ്പിക് സംവിധാനമുള്ള ഹവായിലെ സ്‌പേസ് സെന്ററിൽ നിന്നാണ് ഇപ്പോൾ ഭൂമിയോടു സാദൃശ്യമുള്ള മറ്റൊരു ഗൃഹം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സിറ്റിസൺ സയൻസ് വെബ് സൈറ്റാണ് ഇപ്പോൾ പുതിയ ഗൃഹത്തെ കണ്ടെത്തിയ വിവരം പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള ഭൂമിയിലുള്ള എല്ലാംസംവിധാനവും ഇവിടെയുമുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വെള്ളവും മതിയായ വെളിച്ചവും മറ്റും ഈ ഗൃഹത്തിലും ഉണ്ടെന്നും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഭൂമി ഏതൊക്കെ രീതിയിൽ ജനങ്ങൾക്കു ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാമെന്നാണ് ഇനി ശാസ്ത്ര ലോകം പഠനം നടത്തുന്നത്. ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ നാസയിലെ ഗവേഷകർ ആരംഭിച്ചിട്ടുമുണ്ട്.

The post തണുത്തുറഞ്ഞ പുതിയ ഭൂമി കണ്ടെത്തി: സൂര്യനിൽ നിന്നു 100 പ്രകാശ വർഷം അകലെ; അൻപതു വർഷം കാത്തിരുന്നാൽ മനുഷ്യനും താമസിക്കാം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles