Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കേരളം പിടിക്കാൻ അമിത് ഷായുടെ തന്ത്രം: സംഘബന്ധുക്കൾ മാധ്യമ തലപ്പത്തേയ്ക്ക്; മലയാളം ചാനലുകളിൽ സംഘം പ്രവർത്തകർ നുഴഞ്ഞു കയറുന്നു

$
0
0

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എന്തു വിലകൊടുത്തും കേരളത്തിൽ നിർണായക ശക്തിയാകാൻ പരിശ്രമിക്കുന്ന ബിജെപി ദേശീയ നേതൃത്വം കേരളത്തിലെ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനുള്ള ശ്രമം തുടങ്ങി. കേരളത്തിലെ പ്രധാനമാധ്യമങ്ങളുടെയെല്ലാം തലപ്പത്ത് സംഘ ബന്ധുക്കളെ എത്തിക്കുന്നതിനും, ആർഎസ്എസ് – ബിജെപി അണ്ട മാധ്യമങ്ങലിൽ തിരുകിക്കയറ്റുന്നതിനുമുള്ള നീക്കമാണ് സജീവമാക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്കുള്ളിൽ കടന്ന് മാധ്യമ മേധാവികൾ പോലും അറിയാതെ സംഘപരിവാർ അജണ്ട സെറ്റ് ചെയ്യാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.
മലയാള മനോരമയുടെ വിവിധ ഓഫിസുകളിൽ റിപ്പോർട്ടർ, ബ്യൂറോ തലവൻമാരുടെ തസ്തികകളിലും ബ്യൂറോകളിലും, സബ് ബ്യൂറോകളിലും സംഘപരിവാർ അനുകൂലികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ളവരാണ് ഇത്തരത്തിൽ പ്രാദേശിക തലം മുതൽ ജില്ലാ തലം വരെയുള്ള റിപ്പോർട്ടർമാരായി പറ്റിച്ചേർന്നിരിക്കുന്നത്. വാർത്തകളിൽ ആർഎസ്എസ് നയം തിരുകിക്കയറ്റുകയാണ് ഇവർക്കു മുന്നിലുള്ള പ്രധാന ലക്ഷ്യം. കേരളത്തിലെ മാധ്യമങ്ങളിൽ ആർഎസ്എസ് നയം അടിച്ചേൽപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ നേരത്തെ തന്നെ ബിജെപി ആർഎസ്എസ് നേതൃത്വങ്ങൾ ആരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി 2019 ൽ കേരളത്തിൽ അധികാരത്തിൽ എത്തുക എന്ന ലക്ഷ്യമാണ് ആർഎസ്എസ് ദേശീയ നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.
കേരളത്തിലെ മാധ്യമങ്ങളിൽ പണം നൽകിയും, ആവശ്യമെങ്കിൽ മാധ്യമ പ്രവർത്തകർക്കു ഉന്നത പദവികൾ വാഗ്ദാനം ചെയ്തും ജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുന്നതിനുള്ള തന്ത്രം ഒരുക്കണമെന്നാണ് ഇപ്പോൾ ബിജെപി നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്ന നിർദേശം. ബിജെപി അനുകൂല വാർത്തകളല്ല മറി്ച്ച തങ്ങളെ എതിർക്കുന്നതും, എന്നാൽ പൊതുജനങ്ങൾക്കിടയിൽ ബിജെപി അനുകൂല തരംഗം ഉണ്ടാകുന്നതുമായ വാർത്തകൾ മാർക്കറ്റ് ചെയ്യുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

The post കേരളം പിടിക്കാൻ അമിത് ഷായുടെ തന്ത്രം: സംഘബന്ധുക്കൾ മാധ്യമ തലപ്പത്തേയ്ക്ക്; മലയാളം ചാനലുകളിൽ സംഘം പ്രവർത്തകർ നുഴഞ്ഞു കയറുന്നു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles