കാഞ്ചി: പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ ദേശീയ മാതാവായി പ്രഖാപിക്കണം. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം.
വിചാരണ ചെയ്ത ശേഷം അവരുടെ തലവെട്ടണം. പശുക്കളെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി നരേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.
അറവുമാടുകളുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന ആഹ്വാനവുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രഉത്തരവിനെതിരെ കേരളത്തില്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. ഇടത്-കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തി. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കശാപ്പ് നടത്തി സമരം ചെയ്തത് വിവാദമായിരുന്നു.
The post പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി; രാജ്യ ദ്രോഹ കുറ്റം ചുമത്തണം appeared first on Daily Indian Herald.