ന്യൂഡല്‍ഹി:ഭരണ സിരാകേന്ദ്രത്തില്‍ ജനഗള്‍ സുരക്ഷിതമല്ല ? നോയിഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നിരിക്കുന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമെന്‍റിലെ പാര്‍ക്കിങ് സ്ഥലത്ത്കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6:45നാണ് സംഭവമുണ്ടായത്.
ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുേമ്പാള്‍ അപാര്‍ട്ട്മെന്‍റിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാര്‍ട്ട്മെന്‍റിലെ സി.സി.ടി.വി കാമറകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിെന്‍റയും വെടിയുതിര്‍ക്കുന്നതിെന്‍റയും ദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.അഞ്ജലിയുടെ രക്ഷിതാക്കള്‍ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയില്‍ ജോലി ആരംഭിച്ചത്.
The post സോഫ്റ്റ്വെയര്‍ എന്‍ജീനിയറായ യുവതിയെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു appeared first on Daily Indian Herald.