കൊച്ചി: പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ആസിഫലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ തിയേറ്ററുകളില്‍ നിന്ന് മാറ്റാന്‍ തിരക്കു പിടിച്ച നീക്കമോ >
അതിനിടെയാണ് സംവിധായകന്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവരോട് പെട്ടെന്ന് കാണാനും ഇല്ലെങ്കില്‍ സിനിമ തിയേറ്ററില്‍ നിന്ന് തെറിക്കുമെന്നും പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകനിട്ട കമന്റിലാണിത് പറയുന്നത്.
മികച്ച അഭിപ്രായം നേടിയിട്ടും ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലം ചിത്രം തിയ്യറ്ററുകളില്‍ നിന്നും പോകുന്നതിന്റെ വേദനയാണ് രോഹിതിന്റെ കമന്റിലുള്ളത്. ‘ കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’ എന്നായിരുന്നു രോഹിതിന്റെ വാക്കുകള്‍.
അതേ സമയം രോഹിതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കൂടെ ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫുമുണ്ട്. ബേസില്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
‘ഇത് രോഹിത്, ഒരു പുതുമുഖം, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍. രോഹിതും അദ്ദേഹത്തിന്റെ സംഘത്തിലെ നിരവധി പുതുമുഖങ്ങളും മൂന്നുവര്‍ഷത്തിലേറെയായി ഈ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്യം എനിക്ക് വ്യക്തിപരമായി തന്നെ അറിയാവുന്നതാണ്.
പക്ഷേ അതിന് ഇങ്ങനെയൊരു അവസാനം വരുന്നത് ദുഃഖകരമാണ്. സിനിമയെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും പോസിറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്റെ അര്‍ഹതയുണ്ടായിട്ടും അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് കിട്ടാതെ പോവുകയാണ്. അവരുടെ കാര്യത്തില്‍ എനിക്ക് വളരെയേറെ വിഷമമുണ്ട്. അതുകൊണ്ട് സിനിമാപ്രേമികളായ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് കഴിയുമെങ്കില്‍ തിയേറ്ററില്‍ തന്നെപോയി ഈ സിനിമ കാണണം എന്നാണ്.’
ബേസിലിന്റെ ഈ പിന്തുണയെ സോഷ്യല്‍ മീഡിയ കൈയടിയോടെയാണ് സ്വീകരിച്ചത്. തന്റെ ചിത്രം തിയേറ്ററില്‍ ഓടുമ്പോള്‍ തന്നെ മറ്റൊരു സംവിധായകനും അയാളുടെ ചിത്രത്തിനും വേണ്ടി രംഗത്ത് ഇറങ്ങുന്നത് യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്
The post അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ തെറിപ്പിക്കാന്‍ നീക്കം; വിഷമം പങ്കുവച്ച് സംവിധായകന്‍ appeared first on Daily Indian Herald.