ദിസ്പൂര്‍: അസമില്‍ റോഡിലിറങ്ങിയ കുട്ടിയാനയുടെ ‘ഫുട്‌ബോള്‍’ കൗതുകം അരമണിക്കൂറാണ് റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചത്. കാലില്‍ ഒരു പ്ലാസ്റ്റിക് കുപ്പി കുപ്പി തടഞ്ഞതോടെയാണ് നാലു കാലില്‍ ‘ആന കുഞ്ഞന്‍’ മെസിയും റൊഡാള്‍ഡോയുമൊക്കെ ആകാന്‍ ശ്രമിച്ചത്. പിന്‍കാലുകള്‍ കൊണ്ട് പൊക്കിയെടുത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ നടുറോഡില്‍ സ്റ്റൈലിഷ് ഷോട്ടുകളെല്ലാം പായിച്ച് രസികന്‍ കളിയായിരുന്നു.ഓഫീസിലെത്താനും ലക്ഷ്യസ്ഥാനത്ത് എത്താനും വൈകുമെന്ന് കണ്ടതോടെ പലരും വണ്ടി തിരിച്ചുവിട്ടെങ്കിലും കൗതുകം പൂണ്ട ചിലര്‍ ആ കാല്‍പന്ത് കളി കണ്ടുനിന്നു. പിന്നെ ക്യാമറയിലുമാക്കി.അസമിലെ ആനകുട്ടിയുടെ കാല്‍പന്ത് കളി സോഷ്യല്‍ മീഡിയയിലും വീഡിയോ ഷെയറിംഗ് സൈറ്റുകളിലും താരമായി. തനിക്ക് കിട്ടിയ പ്ലാസ്റ്റിക ‘പന്തു’മായി കളിച്ചു നടന്നതല്ലാതെ കാടിറങ്ങി വന്ന കുഞ്ഞന്‍ ആളുകളെ പരിഭ്രാന്തരാക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല.
The post റോഡിലിറങ്ങിയ കുട്ടിയാനയുടെ ഫുട്‌ബോള്‍ കളി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത് അരമണിക്കൂര്‍ appeared first on Daily Indian Herald.